
Perinthalmanna Radio
Date: 27-01-2023
താഴേക്കോട്: താഴേക്കോട് പി ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ പതാക ഉയർത്തി. ഹെഡ് മിസ്ട്രസ് എം കെ ജയശ്രീ റിപ്പബ്ലിക് ദിന സന്ദേശം നൽകി. റിപ്പബ്ലിക് ദിനത്തോട് ആനുബന്ധിച്ച് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ സ്കൂൾ മാനേജർ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി ഉദ്ഘാടനം ചെയ്തു .
സ്കൂളിലെ എൻഎസ്എസ്, റേഞ്ചർ ആൻഡ് റോവർ, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു. അധ്യാപകരായ കെ വിജയൻ , പി ബുഷ്‌റ , എം പി ഹനീഫ , ടി കെ സിദ്ധീഖ്, എന്നിവർ പ്രസംഗിച്ചു. എം കെ യൂസഫ് , സുനീറ , സി പി അൻവർ , അനൂപ് , സഞ്ജയ് കുമാർ , മായ , നിഖില , ജംഷീന എന്നിവർ നേതൃത്വം നൽകി .
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
