പെരിന്തൽമണ്ണയിൽ ഭക്ഷ്യോൽപന്ന വ്യാപാരികള്‍ക്ക് സെമിനാർ നടത്തി

Share to

Perinthalmanna Radio
Date: 29-01-2023

പെരിന്തൽമണ്ണ: നഗരസഭാ പരിധിയിലെ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപന ഉടമൾക്കും ജീവനക്കാർക്കും നഗരസഭയുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പെരിന്തൽമണ്ണയിലെ പല സ്ഥാപങ്ങളിലെയും ഭക്ഷണ പദാർത്ഥങ്ങളെ കുറിച് പൊതു ജനങ്ങൾക്കിടയിൽ നിന്നും പരാതി ഉയർന്നു വരികയും  ന്യൂനതകൾ കണ്ടെത്തുകയും ചെയ്തിരുന്നു. പല സ്ഥപ്നങ്ങളിലും ഉടമകൾക്കും ജീവനക്കാർക്കുമുള്ള അജ്ഞതയാണ് ഇതിന് കാരണമാകുന്നത് എന്നത് കൊണ്ടാണ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്.

പെരിന്തൽമണ്ണ വാവാസ് മാളിൽ വെച്ച് നടന്ന സെമിനാർ നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷാൻസി നന്ദകുമാർ അധ്യക്ഷത വഹിച്ച പരിപാടിക്ക് നഗരസഭ സെക്രട്ടറി മിത്രൻ. ജി. സ്വാഗതം പറഞ്ഞു. ഫുഡ്‌ സേഫ്റ്റി മലപ്പുറം നോഡൽ ഓഫിസർ ബിബി മാത്യു, ഹെൽത് ഇൻസ്‌പെക്ടർ ദിലീപ് കുമാർ  എന്നവർ ബോധവൽക്കരണ വിഷയങ്ങൾ വിശദീകരിച്ചു . വ്യാപാരി വ്യവസായ സമിതി നേതാവും കൗൺസിലറുമായ കെ. സുബ്രഹ്മണ്യൻ, ചമയം ബാപ്പു, അബ്ബാസ് പിപി, അബ്ബാസ് ബ്രദേഴ്‌സ് എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർ നെച്ചിയിൽ മൻസൂർ നന്ദി പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *