Perinthalmanna Radio
Date: 29-01-2023
പെരിന്തൽമണ്ണയിലെ സ്പെഷൽ തപാൽ ബാലറ്റ് കാണാതായ സംഭവത്തിലെ പൊലിസ് അന്വേഷണ ചുമതലയിൽ വീണ്ടും മാറ്റം. രാവിലെ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയ കേസ് ഉച്ചയ്ക്കു ശേഷം മലപ്പുറം ഡിവൈഎസ്പിക്കു കൈമാറി ജില്ലാ പൊലീസ് മേധാവി വീണ്ടും ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഫയലുകൾ വൈകിട്ടോടെ കൈമാറി. അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി പി.അബ്ദുൽ ബഷീർ പറഞ്ഞു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ പരാതി നൽകിയതിനെ തുടർന്ന് ആദ്യം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസാണ് ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരു ന്നു അന്വേഷണം. ഇതിന്റെ ഭാഗമായി ഇന്നലെ തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടറിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങളും രേഖകളും ശേഖരിക്കുകയും ചെയ്തു. പിന്നാലെയാണ് അന്വേഷണം വീണ്ടും മാറ്റിയത്. അട്ടിമറി സാധ്യതയടക്കം പൊലീസിന്റെ അന്വേഷണ പരിധിയിൽ വരും. ട്രഷറി വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ