
Perinthalmanna Radio
Date: 05-02-2023
പട്ടിക്കാട്: ഇസ്‌ലാമിക കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ ഡയമൺഡ് ജൂബിലി ആഘോഷപരിപാടികൾ എട്ടിന് ആരംഭിക്കും. ആറുപതിറ്റാണ്ട് കാലം ജാമിഅ നൂരിയ്യ വൈജ്ഞാനിക മേഖലകളിൽ നിർവഹിച്ച ദൗത്യങ്ങളും സേവനങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് നടക്കുക.
ആറിന് 100 കേന്ദ്രങ്ങളിൽ ഖബർ സിയാറത്ത് നടക്കും. ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ജൂനിയർ ഫെസ്റ്റ് ഗ്രാന്റ് ഫിനാലെ നടക്കും. സമസ്തകേരള ജംഇയ്യത്തുൽ ഉലമാ ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും.
എട്ടിന് വൈകീട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ ജൂബിലി പരിപാടികൾക്ക് ഔദ്യോഗിക തുടക്കമാകും. ഉദ്ഘാടനസമ്മേളനം അറബ് ലീഗ് അംബാസിഡർ യൂസുഫ് മുഹമ്മദ് അബ്ദുല്ല ജമീൽ ഉദ്ഘാടനംചെയ്യും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും.
12 -ന് വൈകീട്ട് ഏഴിന് നടക്കുന്ന സനദ് ദാന സമാപനസമ്മേളനം യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലിയ്യുൽ ഹാശിമി ഉദ്ഘാടനംചെയ്യും.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും. ജാമിഅ അക്കാദമിക് സെന്റർ ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഉദ്ഘാടനംചെയ്യും. ബഹ്റൈൻ പാർലമെന്റ് െഡപ്യൂട്ടി സ്പീക്കർ ശൈഖ് അഹ്‌മദ് അബ്ദുൽ വാഹിദ് ജാസിം ഖറാത മുഖ്യാതിഥിയാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
