ട്രെയിൻ വൈകലും എൻജിൻ തകരാറും പതിവ്; യാത്രക്കാർ പെരുവഴിയിൽ

Share to

Perinthalmanna Radio
Date: 07-02-2023

പെരിന്തൽമണ്ണ: നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിൽ ട്രെയിനുകളുടെ വൈകി ഓടലും, എൻജിൻ തകരാറും പതിവാകുന്നത് യാത്രക്കാരെ പെരു വഴിയിലാക്കുന്നു. ലക്ഷ്യ സ്ഥാനത്തേക്ക് പുറപ്പെടുന്നവർ നിലമ്പൂർ- ഷൊർണൂർ പാതയിലെ ഒരു സ്റ്റേഷനിൽ മൂന്നും നാലും മണിക്കൂറുകൾ കുടുങ്ങി കിടക്കേണ്ട അവസ്ഥയാണ്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഇത്തരത്തിൽ തകരാറ് സംഭവിച്ചതിൽ മൂന്ന് തവണയാണ് യാത്രക്കാർ വലഞ്ഞത്. ഇന്നലെ പുലർച്ചെ അഞ്ചോടെ അങ്ങാടിപ്പുറത്ത് എത്തേണ്ട രാജ്യറാണി എക്സ്പ്രസ് 7.38 നാണ് എത്തി ചേർന്നത്. പുലർച്ചെ എത്തുന്ന രാജ്യറാണി നിലമ്പൂരിൽ എത്തി തിരിച്ച് ഷൊർറൂരിലേക്ക് മടങ്ങാനായി 7.45 ന് അങ്ങാടിപ്പുറത്ത് എത്തേണ്ടതാണ്. എന്നാൽ, രാജ്യറാണി നിലമ്പൂരിൽ ചെന്ന് മടങ്ങി വരുമെന്ന പ്രതീക്ഷയിൽ നിലമ്പൂർ – ഷൊർണൂർ പാതയിലെ ഒമ്പതോളം സ്റ്റേഷനുകളിൽ നൂറു കണക്കിന് യാത്രക്കാരാണ് കാത്തു നിന്ന് നിരാശരായത്.

ആഴ്ചയിലെ ആദ്യ പ്രവൃത്തി ദിനം തുടങ്ങുന്ന ദിവസമായതിനാൽ ഇന്നലെ രാവിലെ 7.45 നുള്ള ഷൊർണൂർ ട്രെയിൻ പ്രതീക്ഷിച്ച് വിദ്യാർഥികളും ഓഫിസ് ജീവനക്കാരുമടക്കം ഒട്ടനവധി പേരാണ് അങ്ങാടിപ്പുറത്ത് കാത്തു നിന്നിരുന്നത്.

ജനുവരി 31-ന് ഉച്ചക്ക് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് വന്ന വണ്ടി രണ്ടു മണിക്കൂറാണ് പട്ടിക്കാടിനടുത്ത് എൻജിൻ തകരാറിലായതിനാൽ വഴിയിൽ കിടന്നത്. ഫെബ്രുവരി രണ്ടിനും തൊടിയ പുലത്ത് എൻജിൻ തകരാറിലായതിനാൽ ട്രെയിൻ ഏറെ നേരം വഴിയിൽ കിടന്നു. നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ- ഷൊർണൂർ വണ്ടിക്കായിരുന്നു അന്ന് തകരാറ് സംഭവിച്ചത്. ഈ റൂട്ടിൽ നിരന്തരമായി കാലപഴക്കമുള്ള എൻജിനുകൾ ഉപയോഗിക്കുന്നതാണ് അടിക്കടിയുള്ള തകരാറിന് കാരണമെന്നാണ് റെയിൽവേ ജീവനക്കാർ പറയുന്നത്.

ഹരിത പാതയായ നിലമ്പൂർ- ഷൊർണൂർ ലൈൻ യാത്രക്കാരെ ഏറെ ആകർഷിക്കുന്ന മനോഹര പാതയായതിനാൽ പതിവ് യാത്രക്കാർക്കൊപ്പം വിനോദ യാത്രക്കായി നിരവധി പേർ നിലമ്പൂർ – ഷൊർ ണൂർ പാതയിലൂടെ സഞ്ചരിക്കുന്നുണ്ട്. ട്രെയിനുകൾ കൃത്യ സമയം പാലിക്കാത്ത പക്ഷം പതിവ് യാത്രക്കാരൊഴിച്ച് മറ്റുള്ളവർ പാതയെ കൈവിടുന്ന അവസ്ഥ ഉണ്ടാകും. ഇതുവഴി ഓടുന്ന ട്രെയിനുകുടെ കൃത്യമായ അറ്റകുറ്റപ്പണികളും നവീകരണവും യഥാ സമയത്ത് നടക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉള്ളതാണ്. ട്രെയിനുകൾ സമയക്രമം പാലിക്കാൻ കഴിയാത്തതിനാൽ, ദീർഘദുര യാത്രക്കാർക്ക്, ഷൊർണൂരിൽ നിന്നുള്ള മറ്റ് കണക്ഷൻ ട്രെയിൻ നഷ്ടപ്പെടുന്നത് മൂലമുള്ള സമയ- സാമ്പത്തിക നഷ്ടം ഏറെ വലുതാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *