പതിമൂന്നുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 11-02-2023

മേലാറ്റൂർ: സ്‌കൂൾ വിട്ടുവന്ന പതിമൂന്നുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിലായി. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറയിലെ മലയിൽ താഴത്തേതിൽ മുഹമ്മദ് റഫീഖി(21)നെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12-നായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പോക്‌സോ കേസ് രജിസ്റ്റർചെയ്യുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധുവായ മുഹമ്മദ് റഫീഖ് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നെന്നും ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യചെയ്തതെന്നും കണ്ടെത്തി. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാപ്പ് സ്‌ക്വാഡ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എന്നിവരുടെ സഹകരണത്തോടെ മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. രഞ്ജിത്ത്, എസ്.ഐ. സി.പി. മുരളീധരൻ, എസ്.സി.പി.ഒമാരായ കെ. പ്രശാന്ത്, എൻ.ടി. കൃഷ്ണകുമാർ, സി.പി.ഒ. കെ. ദിനേശ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *