
Perinthalmanna Radio
Date: 13-02-2023
പെരിന്തല്‍മണ്ണ: നഗരത്തില്‍ നാല് വ്യാപാര സ്ഥാപനങ്ങളില്‍ ഷട്ടര്‍ കുത്തി തുറന്ന് മോഷണം. പെരിന്തല്‍മണ്ണ കോഴിക്കോട് റോഡിലെ ബീമ മില്‍ സ്റ്റോര്‍, കെ.ആര്‍ ബേക്കറി, ഗരിമ സ്പോര്‍ട്സ്, മര്‍ഹബ ഹാന്‍ഡ്‌ലൂംസ് എന്നീ കടകളുടെ ഷട്ടറുകളാണ് കുത്തി തുറന്നത്.കച്ചവട വസ്തുക്കള്‍ ഒന്നും നഷ്ടപ്പെട്ടില്ല.
കടകളില്‍ ചില്ലറയായി സൂക്ഷിച്ച പണം നഷ്ടമായി. കടകളുടെ ഷട്ടറുകളും അകത്തെ അലമാരകളും പെട്ടികളും തകരാറിലാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ 1.50നും മൂന്നിനും ഇടയിലാണ് മോഷ്ടാവ് എത്തിയത്. കടകളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി അന്വേഷണം തുടങ്ങി.
സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു. മുഖം മറക്കുന്ന തൊപ്പി ധരിച്ച ചെറുപ്പക്കാരന്‍ കടയില്‍ പ്രവേശിച്ച് മേശവലിപ്പുകള്‍ തുറന്ന് പരിശോധിക്കുന്നത് പതിഞ്ഞിട്ടുണ്ട്. സമാനരീതിയില്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപവും നേരത്തെ കടകളില്‍ മോഷണം നടന്നിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
