
Perinthalmanna Radio
Date: 15-02-2023
പെരിന്തൽമണ്ണ: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ പിടിയിലായി. പറങ്കിമൂച്ചിക്കൽ കൊളക്കാടൻ ഷമീമിനെയാണ് (31) പെരിന്തൽമണ്ണ എസ്.ഐ. യാസിറും സംഘവും ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന രാമനാട്ടുകരയിൽനിന്ന് അറസ്റ്റ് ചെയ്തത്. 2020-ലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയതോടെ പെരിന്തൽമണ്ണ പോക്‌സോ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
