
Perinthalmanna Radio
Date: 20-02-2023
പെരിന്തൽമണ്ണ: നിയന്ത്രണം തെറ്റി ബൈക്കുമായി യുവാവ് റോഡരികിലെ തോട്ടിലേക്ക് വീണു. കോഴിക്കോട് റോഡിലെ കല്യാണ സൂപ്പർ മാർക്കറ്റിനു സമീപമുള്ള കൈവരിയില്ലാത്ത തോട്ടിലേക്കാണ് ബൈക്ക് യാത്രികൻ നിയന്ത്രണം വിട്ട് വീണത്. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ബുള്ളറ്റിൽ വരികയായിരുന്ന യുവാവ് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് അഴുക്ക് ചാലിലേക്ക് വീഴുകയായിരുന്നു. തിരക്കേറിയ ഈ റോഡിൽ തോട്ടിലെ ഒരു ഭാഗത്ത് മുഴുവനും കൈവരിയില്ല. ഇത് കാരണം ഏത് സമയവും ഇനിയും ഇവിടെ ഒരു അപകടം സംഭവിച്ചേക്കാം. ദേശീയ പാതയോരത്ത് അപകട ഭീഷണിയായ ഇവിടെ ഉടൻ തന്നെ കൈവരി സ്ഥാപിക്കണം എന്നാണ് ആവശ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
