മാടാമ്പാറയിലെ ജനങ്ങൾ ഒത്തുപിടിച്ചു; കളിസ്ഥലം യാഥാർഥ്യമായി

Share to

Perinthalmanna Radio
Date: 21-02-2023

അരക്കുപറമ്പ്: നാട് ഒരുമിച്ചപ്പോൾ സ്വന്തമായി കളി സ്ഥലമുണ്ടായ ആഹ്ലാദത്തിലാണ് അരക്കുപറമ്പ് മാടാമ്പാറയിലെ കായിക പ്രേമികളും ജനങ്ങളും. കളിച്ചു കൊണ്ടിരുന്ന പിലാക്കൽ കളിസ്ഥലം നഷ്ടപ്പെട്ടതോടെയാണ് സ്വന്തമായി ഒരെണ്ണമെന്ന ആശയം പ്രദേശത്തെ കായിക പ്രേമികൾക്കും നാട്ടുകാർക്കും ഉണ്ടായത്. ഇതിനായി പ്രദേശത്തെ മുതിർന്നവരെയും യുവാക്കളെയും പ്രവാസികളെയും കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിപ്പിച്ച് ‘മാടാമ്പാറ ജനകീയ കൂട്ടായ്മ’ എന്ന പേരിൽ കമ്മിറ്റി രൂപവത്കരിച്ച് സ്ഥലംവാങ്ങാൻ പണം സമാഹരിച്ചു. 60 സെന്റ് സ്ഥലമാണ് വാങ്ങിയത്. ഇതിനുപുറമേ ടി.ടി. അബ്ദുൽ റസാഖ് നാല് സെന്റ് സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. മൊത്തം 64 സെന്റ് വിസ്തൃതിയുള്ള കളി സ്ഥലത്തിനും സ്ഥലമൊരുക്കുന്നതിനും ഇതുവരെ 40 ലക്ഷത്തോളം രൂപ ചെലവായി.

മാടാമ്പാറ മുഹമ്മദ്പ്പ (വാപ്പി) പ്രസിഡന്റും, പുളിക്കൽ അൻവർ സാദിഖ് ജനറൽ സെക്രട്ടറിയും എം.സി. മുഹമ്മദ് അഷ്‌റഫ് ഖജാൻജിയുമായ ഒൻപതംഗ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഞായറാഴ്ച കളിസ്ഥലത്തിന്റെ സമർപ്പണം നടന്നു. പെരിന്തൽമണ്ണ സി.ഐ. അലവി ഉദ്ഘാടനംചെയ്തു. മുഹമ്മദ്പ്പ (വാപ്പി) അധ്യക്ഷത വഹിച്ചു. മാടാമ്പാറ റിയാസ്, കുഞ്ഞലവി, പുളിക്കൽ അൻവർ, മരുതംമ്പാറ മുഹമ്മദാലി ഹാജി, വി.പി. റഷീദ്, ഡാവിൻകുമാർ, ടി. രാമകൃഷ്ണൻ, പൊന്നേത്ത് നജീബ്, അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *