റേഷൻകാർഡുകൾ അനർഹമായി കൈവശം വെച്ചതിന് പെരിന്തൽമണ്ണയിൽ 50 ലക്ഷം പിഴയീടാക്കി

Share to

Perinthalmanna Radio
Date: 21-02-2023

പെരിന്തൽമണ്ണ: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശംവെച്ചതിന് താലൂക്കിലെ റേഷൻ ഉപഭോക്താക്കളിൽ നിന്ന്‌ അരക്കോടിയിലേറെ രൂപ പിഴ ഈടാക്കി. 2022 ജൂൺ മുതൽ 2023 ഫെബ്രുവരി വരെയുള്ള ഒൻപത് മാസത്തിനുള്ളിൽ ഈടാക്കിയ പിഴയാണിതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹ്‌മാൻ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിൽ നടത്തിയ പരിശോധനയിൽ 441 മുൻഗണനാ കാർഡുകളും 155 മുൻഗണനേതര സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തു.

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ്‌ താലൂക്ക് സപ്ലൈ ഓഫീസർ എൻ. ദീപ, റേഷനിങ് ഇൻസ്‌പെക്ടർമാരായ എസ്. സതീഷ്, ടി.എ. രജീഷ്‌കുമാർ, പി. പുഷ്‌പ, ജീവനക്കാരായ പി.എ. ഗണേശൻ, പി. ജയദേവ്, സിനി ജോർജ്, എം.വി. ധന്യ, വി. രാജഗോപാൽ, പി.എ. സജി, കെ. പ്രവീൺ, വി.ടി. സ്‌മിത എന്നിവർ പങ്കെടുത്തു.

പൊതുമേഖല/സഹകരണ മേഖല/ അർധസർക്കാർ ഉദ്യോഗസ്ഥർ/സർവീസ് പെൻഷണർ, 25,000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമോ ആയിരം ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഉള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗമല്ലാത്ത നാലുചക്ര വാഹനമുള്ളവർ എന്നിവയാണ് മുൻഗണനാ റേഷൻകാർഡിൽനിന്ന് ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.

ഇവയിൽ ഏതെങ്കിലുമൊരെണ്ണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുൻഗണനാ റേഷൻകാർഡ് (പി.എച്ച്.എച്ച്-പിങ്ക്, എ.എ.വൈ-മഞ്ഞ) കൈവശംവെക്കാൻ പാടില്ലെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *