
Perinthalmanna Radio
Date: 21-02-2023
പട്ടിക്കാട്: സെവൻസ് ഫുട്ബോൾ ഫൈനൽ നടക്കുന്ന മൈതാനത്ത് ക്രഷർ-ക്വാറിക്കെതിരേ പ്രതിഷേധം. മണ്ണാർമല റിയൽസ്റ്റാർ സ്‌പോർട്ടിങ് ക്ലബ്ബ് സംഘടിപ്പിച്ച ഫ്ലഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെൻറ് ഫൈനലിലാണ് സംഘാടകരുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിഷേധപരിപാടി നടത്തിയത്. മണ്ണാർമലയെ മലിനമാക്കാൻ സമ്മതിക്കില്ലെന്നും ജനവാസമേഖലയിൽ ക്വാറി, ക്രഷർ അനുവദിക്കുകയില്ലെന്നുമുള്ള മുദ്രാവാക്യം ഉയർത്തിയായിരുന്നു മൈതാനത്ത് റാലി സംഘടിപ്പിച്ചത്.
വെറ്ററൻസ്, അണ്ടർ-20, ഓപ്പൺ ടൂർണമെൻറ് എന്നീ മൂന്നു വിഭാഗങ്ങളിലായിരുന്നു ഫൈനൽ മത്സരങ്ങൾ. വെറ്ററൻസ് വിഭാഗത്തിൽ റിയൽസ്റ്റാർ മണ്ണാർമലയും അണ്ടർ-20 വിഭാഗത്തിൽ ഫൻറാസ്റ്റിക് ഐലക്കരയും ഓപ്പൺ മത്സരത്തിൽ ഡി.വൈ.സി. മൊഖാംപടിയും വിജയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
