
Perinthalmanna Radio
Date: 22-02-2023
പെരിന്തൽമണ്ണ: അനധികൃതമായി കരിങ്കൽ ഖനനം നടത്തിയെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ആനമങ്ങാട് ഒടമലയിലെ വെങ്ങാടൻ അബ്ദുൾ റഷീദ്(40)നെയാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നിർദേശ പ്രകാരം എസ്.ഐ. എ.എം. യാസിറും സംഘവും അറസ്റ്റു ചെയ്തത്. കുറച്ചു ദിവസങ്ങളായി ആനമങ്ങാട് വടക്കൻ സിറ്റി മാടമ്പ്രയിൽ അനധികൃതമായി കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പോലീസ് പരിശോധന നടത്തുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സയന്റിഫിക് വിദഗ്ധരും സംഘത്തിൽ ഉണ്ടായിരുന്നു. പരിശോധനയിൽ ക്വാറിയിൽ വെടിമരുന്ന് ഉപയോഗിച്ചതായി സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒ. മിഥുൻ, സി.പി.ഒ. സൽമാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
