
Perinthalmanna Radio
Date: 27-02-2023
സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം മുഖ്യമന്ത്രി തള്ളി. സി.പി.എം അനുകൂല സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ തീരുമാനം.
സെക്രട്ടറിതല യോഗത്തിലുയർന്ന നിർദ്ദേശമായിരുന്നു സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകുക എന്നത്. ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിവസങ്ങളിലെ ജോലി സമയത്തിൽ ഭേദഗതി വരുത്തി ഇത് നടപ്പാക്കാനായിരുന്നു മുന്നോട്ടുവെച്ച നിർദേശം. ഈ നിർദ്ദേശം സംബന്ധിച്ച് ജീവനക്കാരുടെ സർവീസ് സംഘടനകളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
സി.പി.എം. അനുകൂല സംഘടനയായ എൻ.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനുമൊഴികെയുള്ള എല്ലാ സർവീസ് സംഘടനകളും ഈ തീരുമാനത്തോട് യോജിച്ചിരുന്നു. എൻ.ജി.ഒ യൂണിയനും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും തീരുമാനം എതിർത്തതോടെയാണ് നിർദ്ദേശത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയ്ക്കു വിട്ടത്. എന്നാൽ വിഷയം പരിശോധിച്ച മുഖ്യമന്ത്രി നാലാം ശനിയാഴ്ച അവധി നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം തള്ളുകയായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
