
Perinthalmanna Radio
Date: 28-02-2023
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി. മാർച്ച് ഒന്ന് മുതൽ റേഷൻ കടകൾ രാവിലെ എട്ട് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ ഏഴ് വരെയും പ്രവർത്തിക്കും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടാനും സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ മാസം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ വൈകീട്ടുമാണ് റേഷൻ വിതരണം ചെയ്തിരുന്നത്. ഇത് മൂലം മാസാവസാനം റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേർക്ക് റേഷൻ ലഭിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
