
Perinthalmanna Radio
Date: 02-03-2023
പെരിന്തൽമണ്ണ: ജില്ലയിലെ മുഴുവൻ സർക്കാർ സ്കൂളുകളെയും കോളജുകളെയും ഇ- മാലിന്യത്തിൽ നിന്ന് മുക്തമാക്കാൻ പദ്ധതി വരുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നവകേരള മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഇ മാലിന്യ കലക്ഷൻ ബൂത്തുകൾ സ്ഥാപിച്ച് കലക്ഷൻ ക്യാംപെയ്ൻ നടത്തും. വിദ്യാലയങ്ങളിൽ ഉപയോഗ ശൂന്യമായി ഒട്ടേറെ വസ്തുക്കൾ കിടക്കുമ്പോഴും അവ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ടതിനാൽ ഇവ ഉപയോഗ ശൂന്യമാണെന്ന് പിഡബ്ല്യുഡി ഇലക്ട്രോണിക് വിഭാഗം സർട്ടിഫിക്കറ്റ് നൽകിയാലേ ഒഴിവാക്കാനാവൂ.
കാലാവധി കഴിഞ്ഞ ഉപകരണങ്ങളുടെ കാര്യത്തിൽ സ്ഥാപന മേധാവിക്ക് സർട്ടിഫിക്കറ്റ് നൽകാനാവും. പതിറ്റാണ്ടുകളുടെ ഇ മാലിന്യങ്ങൾ പല വിദ്യാലയങ്ങളിലും കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ട്.
പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിൽ നിന്ന് 5 ടൺ ഇ- മാലിന്യം നവകേരള മിഷന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. 40 വർഷത്തിന് ശേഷമാണ് കോളജിലെ ഇ-മാലിന്യം ഒഴിവാക്കുന്നത്. ഓഫിസ്, ലൈബ്രറി, വിവിധ വിഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗ ശൂന്യമായി കിടന്ന കംപ്യൂട്ടർ, പ്രിന്റർ, സ്കാനർ, ഇൻവർട്ടർ, ബാറ്ററി തുടങ്ങിയവയാണ് കൈമാറിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
