
Perinthalmanna Radio
Date: 04-03-2023
പെരിന്തൽമണ്ണ: വേനൽ ചൂടിൽ നാട് കത്തുന്നു. പെരിന്തൽമണ്ണയിൽ പരമ്പരയായി തീപിടിത്തം. ഓടി തളരുകയാണ് അഗ്നിരക്ഷാ സേന. പെരിന്തൽമണ്ണ നിലയത്തിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ വെള്ളിയാഴ്ച ഏഴിടങ്ങളിലാണ് തീ
അണയ്ക്കാൻ എത്തിയത്. ഇന്നും പാലൂർക്കോട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അങ്ങാടിപ്പുറം പഞ്ചായത്തിന്റെ വലമ്പൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായി. ചാക്കിലാക്കി സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യമാണ് കത്തിയത്. ഇത് അണച്ച് കഴിഞ്ഞപ്പോഴേക്കും രണ്ടോടെ മുതിരമണ്ണയിലെ തെങ്ങിൻ തോപ്പിന് തീപിടിച്ചു. രണ്ടേക്കറോളം സ്ഥലത്തെ തെങ്ങും പുൽക്കാടുകളും കത്തി നശിച്ചു. 2.45 ഓടെ ചട്ടിപ്പറമ്പിലെ തെങ്ങിൻ തോപ്പ് കത്തി നശിച്ചു. രണ്ടേക്കറോളം സ്ഥലത്താണ് പിടിച്ചത്. വൈകിട്ട് 5.30 ഓടെ
അമ്മിനിക്കാട് മലയിൽ തീപിടിത്തം ഉണ്ടായി. ആറോടെ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് പരിസരത്തെ 5 ഏക്കർ വരുന്ന റബർ തോട്ടം കത്തി നശിച്ചു. 7 ന് ദുബായ് പടിയിൽ തെങ്ങിൻ തോപ്പിന് തീപിടിച്ചു. രാത്രി ഒൻപതോടെ പാലൂർക്കോട്ട് മലയിൽ തീപിടിത്തം ഉണ്ടായി. ഫയർ സ്റ്റേഷനിലെ രണ്ട് യൂണിറ്റുകൾ മാറിമാറിയെത്തി കഠിനാധ്വാനം ചെയ്താണ് ഇന്നലെ വിവിധ ഇടങ്ങളിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് ഉച്ചയോടെയാണ് പാലൂർക്കോട്ടയിൽ തീപിടിത്തം. സ്റ്റേഷൻ ഓഫീസർ സി. ബാബു രാജൻ, സീനിയർ ഫയർ ആൻഡ് റസ ഓഫിസർ സജിത്ത്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പി. മോഹനൻ എന്നിവർ നേതൃത്വം നൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
