
Perinthalmanna Radio
Date: 06-03-2023
പെരിന്തൽമണ്ണ: സംസ്ഥാന ഹരിത കേരള മിഷന്റെ ജില്ലയിലെ ഹരിത കർമ്മ സേനക്ക് മികച്ച പിന്തുണയൊരുക്കിയ തദ്ദേശ സ്വയം ഭരണ സ്ഥാപനമായി പെരിന്തൽമണ്ണ നഗരസഭയെ തിരഞ്ഞെടുത്തു. 92 പഞ്ചായത്തുകളെയും
11 മുനിസിപ്പാലിറ്റികളെയും മറി കടന്നാണ് പെരിന്തൽമണ്ണ നഗരസഭ നേട്ടം കൈവരിച്ചത്. മാർച്ച് 8നു തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ നഗരസഭ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങും. സംസ്ഥാനത്ത് തന്നെ 65 ഹരിതകർമ്മ സേനഗംങ്ങൾ ഉള്ള ഏറ്റവും കൂടുതൽ സേനഗംങ്ങൾ ഉള്ള നഗരസഭയാണ് പെരിന്തൽമണ്ണ. വീടുകളിൽ നിന്നും മറ്റു ഷോപ്പുകളിൽ നിന്നും നേരിട്ടെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൃത്യമായി പരിശോധിക്കുകയും ഗുണങ്ങളും പോരായ്മകളും വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിചുമാണ് നഗരസഭ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി മുഴുവൻ വീടുകളെയും കടകളെയും ഈ പദ്ധതിയുടെ ഭാഗമാക്കാൻ ഭരണ സമിതിക്കും ഹെൽത്ത് വിഭാഗത്തിനും സാധിച്ചിട്ടുണ്ട്. മികച്ച സേനയായി ജനങ്ങൾക്ക് സേവനം ലഭ്യമാകുന്നതിനായി ആവശ്യമായ സുരക്ഷ സംവിധാനങ്ങളും വാഹന സൗകര്യവും ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നഗരസഭ ശ്രദ്ധ ചെലുത്താറുണ്ട്. വളരുന്ന പെരിന്തൽമണ്ണയിൽ മാലിന്യ തോതും അതിന് അനുസരിച്ചു വളരുകയാണ്, ഇത്രയും വലിയ പ്രദേശത്തെ മാലിന്യം ഉൾകൊള്ളാനും സംസാരിക്കാനും കഴിയുന്ന മാലിന്യ സംസ്കരണ പ്ലാന്റ് നഗരസഭക്കുണ്ട് എന്നതും മാലിന്യ സംസ്കാരണ രംഗത്തെ ഇടപെടലുകൾക്ക് ആക്കം കൂട്ടുന്നു. പ്രതിദിനം ഏകദേശം 4 ടൺ ജൈവ മാലിന്യവും 3.5 ടൺ അജൈവ മാലിന്യവുമാണ് നഗരസഭ സംസ്കരിക്കുന്നത്. ഇത്തരത്തിൽ തുടർച്ചയായ ഇടപെടലുകളും പിന്തുണയും മാലിന്യ സംസ്കരണ രംഗത്തും ഹരിതകർമസേന രംഗത്തും നടത്തിയതിന്റെ ഭാഗമായാണ് ജില്ലയിലെ ഹരിത കർമ്മസേനക്ക് മികച്ച പിന്തുണ നൽകിയ നഗരസഭക്കുള്ള അംഗീകാരം പെരിന്തൽമണ്ണ നഗരസഭക്ക് ലഭിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
