Perinthalmanna Radio
Date: 06-03-2023
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ. മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ യു.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ സംഗമം നടത്തി. സ്കൂൾതലങ്ങളിൽ പരീക്ഷ നടത്തി തിരഞ്ഞെടുത്ത 220 വിദ്യാർഥികൾക്കാണ് പരിശീലനം നൽകി വരുന്നത്.
ദിവസവും പുലർച്ചെ അഞ്ചുമുതലും വൈകീട്ട് ഏഴുമുതലും ക്ലാസുകൾ ഓൺലൈനായി നൽകുന്നുണ്ട്. വാരാന്ത്യ, മാസാന്ത്യ പരീക്ഷകളും നടത്തിയാണ് വിദ്യാർഥികളെ പരീക്ഷയ്ക്ക് ഒരുക്കുന്നത്. സംഗമം നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഫാസിൽ കൊടിയത്തൂർ, ഇർഷാദ് അലി, ഫസൽ വാരിസ്, നബീൽ വട്ടപ്പറമ്പ് തുടങ്ങിയവർ നേതൃത്വംനൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ