
Perinthalmanna Radio
Date: 09-03-2023
പെരിന്തൽമണ്ണ: വള്ളുവനാടിന്റെ ദേശീയ ഉത്സവമായ പൂരത്തിന് ഒരുങ്ങി തിരുമാന്ധാംകുന്ന്. 11 ദിവസത്തെ പൂരാഘോഷത്തിന്റെ ബുക് ലെറ്റ് പ്രകാശനം ചെയ്തു. ക്ഷേത്ര നടയിൽ ഭഗവതിക്ക് സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം.വേണു ഗോപാൽ, അസി. മാനേജർ എ.എൻ.ശിവ പ്രസാദ്, തന്ത്രി പന്തലക്കോട് നാരായണൻ നമ്പൂതിരി, മേൽശാന്തി ശ്രീനാഥ് നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
19 മുതൽ 26 വരെ ദ്രവ്യകലശ ചടങ്ങുകൾ നടക്കും. പൂര വിളംബര ഘോഷയാത്രയും സാംസ് കാരിക സമ്മേളനവും ഈ വർഷത്തെ പ്രത്യേകതയാണ്. 27ന് വൈകിട്ട് 5.30ന് പൂര വിളംബര ഘോഷയാത്ര നടക്കും. 28ന് പുരം പുറപ്പാട് നാളിൽ രാവിലെ 10ന് ആണ് ഭഗവതിയുടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പ്.
പഞ്ചാരി മേളം, സംഗീത കച്ചേരി, നാടകം, നാടൻ പാട്ട്, സന്തൂർ കച്ചേരി, നടനോത്സവം, കഥകളി, മോഹിനിയാട്ട കച്ചേരി, മിമിക്സ്, ഡബിൾ കേളി, വയലിൻ ഫ്രൂട്ട് ഫ്യൂഷൻ, ഭക്തി ഗാനമേള, വയലിൻ കച്ചേരി, ഗാനമേള, പഞ്ചമദ്ദള കേളി തുടങ്ങിയ കലാ പരിപാടികൾ ഈ വർഷത്തെ പൂര ദിനങ്ങൾക്ക് മാറ്റേകും. അഞ്ചാം പൂര നാളിലെ സാംസ്കാരിക സമ്മേളനം മന്ത്രി കെ.രാധാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മൂന്നാം പൂരനാളിലാണ് ഭഗവതിയുടെയും ഭഗവാന്റെയും ഉത്സവ കൊടിയേറ്റം. പത്താം പൂര നാളിലാണ് പള്ളിവേട്ട. പതിനൊന്നാം പൂരത്തോടെ ഏപ്രിൽ ഏഴിനാണ് സമാപനം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
