മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം

Share to

Perinthalmanna Radio
Date: 11-03-2023

ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഡോക്ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അത്യാഹിത വിഭാഗത്തെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു വ്യക്തമാക്കി.കോഴിക്കോട് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽആറ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ആഴ്ച്ചയിൽ ഒന്ന് എന്ന നിലക്ക് സംസ്ഥാനത്ത് ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. അധികാരികളുടെ കണ്ണ് തുറക്കാൻ ഇനി സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഐഎംഎ.

ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്താലൊ, ആവശ്യങ്ങളിൽ മന്ത്രിതല ഉറപ്പോ ലഭിച്ചാൽ സമരത്തിൽ നിന്ന് പിന്മാറുമോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ..

പൊതു- സ്വകാര്യ മേഖലകളിലുള്ള ഐഎംഎ അംഗങ്ങളായ മുഴുവൻ ഡോക്ടർമാരും പണിമുടക്കിന്റെ ഭാഗമാകും.ഒപ്പം സഹോദര സംഘടനകളോടും, സർവീസ് സംഘടകളോടും പിന്തുണ തേടിയിട്ടുണ്ടെന്നും ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *