Perinthalmanna Radio
Date: 12-03-2023
പെരിന്തൽമണ്ണ: കരിങ്കല്ലത്താണിയിലും തിരൂർക്കാട്ടും നടന്ന വാഹന പരിശോധനയിൽ 1,85,28,500 രൂപയുടെ കുഴൽപ്പണം പിടിച്ചു. തൃശ്ശൂർ സ്വദേശികളായ തിരൂർ തേർമഠം ഡാനിൽ, വെള്ളച്ചിറ തേർമഠം ലോറൻസ് എന്നിവരിൽനിന്ന് പെരിന്തൽമണ്ണ പോലീസ് 1,07,99,000 രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ പിൻസീറ്റിനു പിറകിൽ നിർമിച്ച രഹസ്യ അറയിലായിരുന്നു പണം.
എസ്.ഐ. അഷറഫലിയും സംഘവുമാണ് പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. തുടർനടപടികൾക്കായി ആദായനികുതി വിഭാഗത്തിനും എൻഫോഴ്സ്മെന്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും.
കാറിൽ കടത്തുകയായിരുന്ന 77,29,500 രൂപയുടെ കുഴൽപ്പണവുമായി തൃശ്ശൂർ സ്വദേശിയെയാണ് വാഹനം സഹിതം മങ്കട പോലീസ് അറസ്റ്റു ചെയ്തത്. എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവും നടത്തിയ വാഹനപരിശോധനയ്ക്കിടെ തിരൂർക്കാട് ജുമാമസ്ജിദിനു സമീപത്തുവെച്ചാണ് പിടികൂടിയത്. വാഹനവും പണവും പെരിന്തൽമണ്ണ കോടതി മുൻപാകെ ഹാജരാക്കും. തുടർനടപടികൾക്കായി ഇൻകംടാക്സ് വിഭാഗത്തിനും എൻഫോഴ്സ്മെന്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും.
മലപ്പുറം ജില്ലയിൽ ഈ വർഷം ഇതുവരെ ഒൻപതു കേസുകളിലായി 10,35,39,400 രൂപയുടെ അനധികൃത പണം പിടികൂടിയിട്ടുണ്ട്. പെരിന്തൽമണ്ണയിൽ ജനുവരി ഒന്നിന് 4,59,99,000 രൂപ പിടികൂടിയത് സംസ്ഥാനത്തെ വലിയ കുഴൽപ്പണ വേട്ടയായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ