പെരിന്തൽമണ്ണയിൽ ഒരാൾക്കും പുലാമന്തോളിൽ 2 പേർക്കും എച്ച്3എൻ2 വൈറസ്ബാധ സ്ഥിരീകരിച്ചു

Share to

Perinthalmanna Radio
Date: 12-03-2023

പെരിന്തൽമണ്ണ: ജില്ലയിൽ 3 പേർക്ക് എച്ച്3എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചു. പുലാമന്തോളിലെ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കും പെരിന്തൽമണ്ണയിൽ ചികിത്സാർഥം വന്നു താമസിക്കുന്ന കുടുംബത്തിലെ കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ ഐസലേഷനിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണമുണ്ടായത്. കൂടുതൽ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

*പ്രായമുള്ളവരും കുട്ടികളും സൂക്ഷിക്കുക*

ശ്വാസകോശ സംബന്ധമായ അണുബാധയാണ് എച്ച്3എൻ2. ഒരാഴ്ച വരെ നീളുന്ന പനി, ചുമ, ഛർദി, മനംപിരട്ടൽ, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് എച്ച്3എൻ2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ പനിയും എച്ച്3എൻ2 ആകണമെന്നില്ലെന്നു ആരോഗ്യ വിദഗ്ധർ പറയുന്നു.
പ്രായം ചെന്നവരിലും കുട്ടികളിലുമാണ് രോഗം ഗുരുതരമാവുക. കൈകാലുകളുടെ ശുചിത്വം ഉറപ്പാക്കുക, മാസ്ക് ധരിക്കുക, ആൾക്കൂട്ടങ്ങളിൽ പോകുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് ആരോഗ്യവിഭാഗം നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ.

*പനിക്കു ചികിത്സ തേടിയത് 10,134 പേർ*

∙ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പനിക്കു ചികിത്സ തേടിയത് 10,134 പേരാണ്. പനി പിടിപെടുന്നവരുടെ എണ്ണത്തിൽ വലിയ വർധനയില്ലെന്നാണ് ജില്ലാ ആരോഗ്യവിഭാഗം പറയുന്നത്. അതേസമയം, വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കു സാധ്യത കൂടുതലുള്ളതിനാൽ ജനം ജാഗ്രത പുലർത്തണമെന്നും ഇവർ നിർദേശിക്കുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *