
Perinthalmanna Radio
Date: 16-03-2023
അങ്ങാടിപ്പുറം: നിലമ്പൂർ–കോട്ടയം എക്‌സ്‌പ്രസിന് ഷൊർണൂർ–നിലമ്പൂർ പാതയോട് അവഗണന. ഈ പാതയിൽ രണ്ടിടത്ത് മാത്രമേ ട്രെയിൻ നിർത്തൂ. എന്നാൽ ഷൊർണൂർ വിട്ടാൽ കോട്ടയം വരെ എല്ലാ സ്‌റ്റേഷനുകളിലും നിർത്തും. കോവിഡ് കാലത്തിനു ശേഷം നിലമ്പൂർ–കോട്ടയം എക്സ്‌പ്രസ് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമായി. രാവിലെ 10.10ന് നിലമ്പൂരിൽനിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ കടന്നുപോയാൽ പിന്നെ മറ്റൊരു ട്രെയിൻ എത്തുന്നത് വൈകിട്ട് 3.10നുള്ള നിലമ്പൂർ –കോട്ടയം എക്‌സ്‌പ്രസ് ആണ്.
യാത്രക്കാർക്ക് 5 മണിക്കൂർ നേരത്തെ കാത്തിരിപ്പ്. ഇതിനും ഷൊർണൂരിനും നിലമ്പൂരിനും ഇടയ്‌ക്ക് വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്‌റ്റോപ്പ്. കോവിഡ് കാലത്തിന് മുൻപ് എല്ലാ സ്‌റ്റേഷനുകളിലും നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനായിരുന്നു ഇത്. എന്നാൽ കോവിഡ് കാലത്തിനു ശേഷം ഘട്ടംഘട്ടമായി പാതയിൽ എല്ലാം പഴയപടി ആയെങ്കിലും ഈ ട്രെയിനിന്റെ സ്‌റ്റോപ്പുകളുടെ കാര്യത്തിൽ മാത്രം പുനരാലോചന ഉണ്ടായില്ല.
എന്നാലിപ്പോൾ 4.20ന് ഷൊർണൂരിലെത്തി 5 വരെ അവിടെ കിടക്കുകയാണ്. തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, വല്ലപ്പുഴ, വാടാനാംകുർശി , കുലുക്കല്ലൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം ഈ സമയത്ത് കയറാൻ യാത്രക്കാരുണ്ടാകും. മുന്നിലൂടെ പാഞ്ഞുപോകുന്ന ട്രെയിൻ നോക്കി നിൽക്കുകയല്ലാതെ വേറെ വഴിയില്ല. ഷൊർണൂർ വിട്ടാൽ കോട്ടയം വരെ പഴയപടി തന്നെ എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ് അനുവദിച്ചിട്ടുമുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
