
Perinthalmanna Radio
Date: 16-03-2023
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ ഖര മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം ഉണ്ടായിട്ട് ഇന്നേക്ക് 6 വർഷം പൂർത്തിയാകും. 2019 മാർച്ച് 16 ന് രാത്രി പതിനൊന്നോടെയാണ് കുന്നപ്പള്ളിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത് 60 ലക്ഷം രൂപയുടെ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. തീ കെടുത്താൻ ലക്ഷക്കണക്കിന് രൂപ നഗരസഭയ്ക്ക് വേറെയും ചെലവു വന്നു.
ദിവസങ്ങളെടുത്താണ് തീ പൂർണമായും അണച്ചത്. കുന്നപ്പള്ളി, അങ്ങാടിപ്പുറം പഞ്ചായത്തിലെ തട്ടാരക്കാട്, ആട്ടീരി എന്നിവിടങ്ങളിൽ ദിവസങ്ങളോളം കോട മുടിയ നിലയിലായിരുന്നു പുക പടലങ്ങൾ. പലരും വീടുവിട്ട് ദിവസങ്ങളോളം ബന്ധു വീടുകളിലേക്ക് മാറി. തീപിടിത്തത്തെ കുറിച്ച് കാര്യമായ അന്വേഷണം നടന്നില്ല. പ്ലാന്റിലെ എംആർഎഫ് സെന്ററും യന്ത്ര സംവിധാനങ്ങളും കെട്ടിടങ്ങളും കുട്ടിയിട്ട ടൺ കണക്കിന് ജൈവ- പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം അഗ്നിക്കിരയായി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള കത്തി കരിഞ്ഞ മാലിന്യ ശേഖരം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയ്ക്കിടെ മണ്ണിട്ട് മൂടുകയായിരുന്നു.
സംസ്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നത് അന്നത്തെ നിർവഹണ ഏജൻസി യുമായുള്ള കരാറിൽ വിലക്കിയി രുന്നതാണ്. എന്നിട്ടും വലിയ തോതിൽ ഇത്തരം മാലിന്യം സം ഭരിച്ചതാണ് തീപിടിത്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് ഇതു സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.
തീപിടിത്തവുമായി ബന്ധപ്പെട്ട് വലിയ നഷ്ടമുണ്ടായിട്ടും നഗരസഭ ഇൻഷുറൻസ് ക്ലെയിം ചെയ് തത് 7.60 ലക്ഷം രൂപയാണ്. കെട്ടിടം 43.27 രൂപയ്ക്ക് ഇൻഷുർ ചെയ്തിരുന്നെങ്കിലും ആവശ്യമായ രേഖകൾ യഥാസമയം സമർപ്പിക്കാത്തതിനാൽ ആനുകൂല്യവും ലഭിച്ചില്ല . ഈ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നഗരസഭയുടെ നേതൃത്വത്തിൽ നേരിട്ടാണ് പ്ലാന്റിന്റെ പ്രവർത്തനം. 65 ഹരിത കർമസേന അംഗങ്ങളാണ് മാലിന്യ ശേഖരണത്തിനും വേർ തിരിക്കുന്നതിനും സംസ്കരണത്തിനും നേതൃത്വം നൽകുന്നത്. പ്രതിദിനം 4 ടൺ അജൈവ മാലിന്യങ്ങളും മൂന്നര ടൺ ജൈവ മാലിന്യങ്ങളുമാണ് ഇവിടെ എത്തുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
