
Perinthalmanna Radio
Date: 16-03-2023
നിലമ്പൂർ ∙ കരിമ്പുഴ തേക്ക് മ്യൂസിയം ഒരു വർഷത്തിനിടെ സന്ദർശിച്ചത് 3,74,000 പേർ. ഫെബ്രുവരി 28 വരെയുള്ള കണക്കാണ്. 1995ൽ മ്യൂസിയം തുടങ്ങിയ ശേഷം ഇത് സർവകാല റെക്കോർഡ് ആണെന്ന് ചുമതല വഹിക്കുന്ന സയന്റിസ്റ്റ് ഇൻചാർജ് ഡോ. ജി.ഇ.മല്ലികാർജുൻ സ്വാമി പറഞ്ഞു.തേക്ക് സംബന്ധിച്ച് സർവ കാര്യങ്ങളിലും അറിവു പകരുന്ന കേന്ദ്രം ആണ് കെഎൻജി പാതയോരത്തെ മ്യൂസിയം.ലോകത്ത് മനുഷ്യൻ ആദ്യമായി നട്ടുവളർത്തിയ നിലമ്പൂർ തേക്ക് തോട്ടത്തിന്റെ ചരിത്രം ആണ് മ്യൂസിയം അനാവരണം ചെയ്യുന്നത്.
മരത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, കീടബാധ, ഉരുപ്പടിയാക്കുന്നത്, ഉപയാേഗം തുടങ്ങി തേക്ക് സംബന്ധിച്ച സർവ വിവരങ്ങളും ചുറ്റിനടന്ന് കണ്ട് മനസ്സിലാക്കാം.മ്യൂസിയത്തോട് ചേർന്ന് 15 ഹെക്ടറിൽ ഒരുക്കിയ ജൈവ വൈവിധ്യാ ഉദ്യാനം, ശലഭാേദ്യാനം, ഓർക്കിഡ് ഗാർഡൻ, ഔഷധ സസ്യാേദ്യാനം, നക്ഷത്ര വനം, ബാംബു ഹൗസ്, ജലസസ്യ ശേഖരം തുടങ്ങിയവ മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്.
ലോക്ഡൗണിനെ തുടർന്ന് 2 വർഷം മ്യൂസിയം അടച്ചിട്ടു. ഇപ്പോൾ പ്രതിദിനം ശരാശരി 1157 പേർ കാണാനെത്തുന്നു. നവീകരണത്തിന് പദ്ധതി നൽകിയിട്ടുണ്ട്. മുതിർന്നവർക്ക് 50, 5 മുതൽ 12 വരെ പ്രായക്കാർ, സ്കൂൾ, കോളജ് വിദ്യാർഥികൾ എന്നിവർക്ക് 15 രൂപ ആണ് പ്രവേശന നിരക്ക്. കൊടുംചൂടിൽനിന്ന് രക്ഷതേടി മ്യൂസിയം പരിസരത്ത് മരങ്ങളുടെ തണലിൽ ആശ്വാസം തേടിയെത്തുന്നവർ ഒട്ടേറെയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
