
Perinthalmanna Radio
Date: 17-03-2023
പെരിന്തൽമണ്ണ: പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ ചില്ലീസ് ജംക്ഷൻ മുതൽ ടൗൺ സിഗ്നൽ ജംക്ഷൻ വരെ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെരിന്തൽമണ്ണ വലിയങ്ങാടിയിലെ മുണ്ടത്തുപാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായാണ് ക്രമീകരണം. പെരിന്തൽമണ്ണ ഭാഗത്തു നിന്നും നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ പെരിന്തൽമണ്ണ സിഗ്നൽ ജംക്ഷനിൽ നിന്ന് പാലക്കാട്- കോഴിക്കോട് ബൈപാസ് റോഡിലൂടെ ചില്ലീസ് ജംക്ഷനിൽ എത്തി യാത്ര തുടരണം. നിലമ്പൂർ ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ചില്ലീസ് ജംക്ഷനിൽ നിന്നു തിരിഞ്ഞ് കോഴിക്കോട്- പാലക്കാട് ബൈപാസ് റോഡിലൂടെ പെരിന്തൽമണ്ണ സിഗ്നൽ ജംക്ഷനിലെത്തി യാത്ര തുടരണം.
ചെറു വാഹനങ്ങൾക്ക് മുണ്ടത്തു പാലത്തിന്റെ സമീപം പുതുതായി നിർമിച്ച താൽക്കാലിക റോഡിലൂടെ യാത്ര തുടരാവുന്നതാണ്. പാലത്തിന്റെ പുനർ നിർമാണം 60 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
