
Perinthalmanna Radio
Date: 18-03-2023
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ 15.500 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷൊർണുർ- നിലമ്പൂർ ട്രെയിൻ അങ്ങാടിപ്പുറം സ്റ്റേഷൻ കടന്നുപോയതിനു പിന്നാലെ മലപ്പുറം എക്സൈസ് ഇന്റലിജൻസും പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് സംഘവും പാലക്കാട് ആർ.പി.എഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെടുത്തു. പരിശോധനയിൽ പെരിന്തൽമണ്ണ റേഞ്ച് ഇൻസ്പെക്ടർ എ.ശ്രീധരൻ, അസി.എക്സൈസ് ഇൻസ്പെക്ടർ പി.ഹരിദാസൻ, ഐ.ബി പ്രിവന്റീവ് ഓഫീസർ ഡി.ഷിബു, പ്രിവന്റീവ് ഓഫീസർ പി.എസ്.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.തേജസ്, ഒ.അബ്ദുൽ റഫീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു, ആർ.പി.എഫ് പാലക്കാട് സ്ക്വാഡ് ഇൻസ്പെക്ടർ ക്ലാര വത്സ, എ.എസ്.ഐ സജി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
