
Perinthalmanna Radio
Date: 18-03-2023
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരാഘോഷത്തിന്റെ മുന്നോടിയായി ദ്രവ്യകലശം ഞായറാഴ്‌ച തുടങ്ങും. കിഴക്കേനടയിൽ പ്രത്യേകം തയ്യാറാക്കിയ കലശപ്പുരയിലാണ് എട്ടുദിവസത്തെ കലശക്രിയകൾ നടക്കുക. ഞായറാഴ്‌ച വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ആചാര്യവരണത്തോടെ തുടക്കമാകും. ശ്രീമൂലസ്ഥാനത്തും മാതൃശാലയിൽ ഭഗവതിക്കും നാലമ്പലത്തിനകത്ത് മഹാദേവനും പ്രത്യേകം നടത്തുന്ന ശുദ്ധികലശക്രിയകളാണ് പ്രധാന കർമങ്ങൾ. 26-ന് ദ്രവ്യകലശം സമാപിക്കും. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, പന്തലക്കോട്ടത്ത് സജി നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കലശക്രിയകൾ.
28-നാണ് പൂരം പുറപ്പാട്. വള്ളുവനാട്ടിലെ പൂരമാമാങ്കത്തെ വരവേൽക്കാൻ ക്ഷേത്രത്തിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. തിരുമുറ്റത്തും നടകളിലും പന്തലുകൾ ഉയർന്നു. തെക്കേനടയിൽ ശ്രീശൈലം ഹാളിനു സമീപം പ്രസാദ ഊട്ട് നടക്കുന്നിടത്തും പന്തലൊരുക്കുന്നുണ്ട്. ഇപ്രാവശ്യവും പാളപ്പാത്രത്തിൽതന്നെയാണ് പ്രസാദ വിതരണം. ഇത്തവണ പൂരത്തലേന്ന് പൂരവിളംബര ഘോഷയാത്രയും അഞ്ചാം പൂരത്തിന് സാംസ്‌കാരിക സമ്മേളനവും ഉണ്ടാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
