
Perinthalmanna Radio
Date: 20-03-2023
പെരിന്തൽമണ്ണ: ലോക വദനാരോഗ്യ ദിനം ജില്ലാതല പരിപാടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എ.കെ മുഹമ്മദ് മുസ്തഫ അവർകൾ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭ കൗൺസിലർ സരോജ എം.കെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുകയും, ദിനാചരണ സന്ദേശം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ അനൂപും നിർവഹിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫീസർ ശ്രീ.പി.രാജു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ പി.എം.ഫസൽ, ഡോ.സനൽ ബാബു പ്രസിഡന്റ് IDEA ഏറനാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ദന്തൽ നോഡൽ ഓഫീസർ ഡോ.ബിജി കുര്യൻ, ഡോ.രഞ്ജിനി പി.എസ് എന്നിവർ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയിൽ ഫ്ലാഷ് മോബ്, പാലിയേറ്റീവ് രോഗികൾക്കുള്ള ഓറൽ ഹെൽത്ത് ക്ലാസും ദന്തൽ കിറ്റ് വിതരണവും, ലോക വദനാരോഗ്യ ദിനം എക്സിബിഷൻ എന്നിവയും ഉണ്ടായിരുന്നു. പരിപാടിയിൽ പുഞ്ചിരി മത്സരം,ദന്താരോഗ്യ സന്ദേശ മത്സരം എന്നിവയുടെ സമ്മാനദാനവും നടത്തി. പരിപാടിക്ക് ജില്ലാ ദന്തൽ നോഡൽ ഓഫീസർ ഡോ.ബിജി കുര്യൻ സ്വാഗതവും പെരിന്തൽമണ്ണ ജില്ലാശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു.സി നന്ദിയും പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
