ഇഫ്താർ മീറ്റുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ നിർദേശം

Share to

Perinthalmanna Radio
Date: 22-03-2023

മലപ്പുറം: ഇഫ്താർ മീറ്റുകൾ പരിസ്ഥിതിസൗഹൃദമാക്കാൻ മതസംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ആഹ്വാനം.

ഭക്ഷണസാധന വിതരണം, പാനീയങ്ങൾ എന്നിവയ്ക്ക് സ്റ്റീൽ പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവ ഉപയോഗിക്കും. പ്ലാസ്റ്റിക്, തെർമോക്കോൾ, പേപ്പർ, അലുമിനിയം ഫോയിൽ എന്നിവയ്ക്ക് പകരമാണിത്. ഐസ്‌ക്രീം, സലാഡ് വിതരണംഎന്നിവയ്ക്ക് പേപ്പർകപ്പുകൾ ഉപയോഗിക്കും.

തോരണങ്ങൾ, നോട്ടീസുകൾ, ബാനറുകൾ എന്നിവയ്ക്ക് ഫ്ലക്‌സ്, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കി പേപ്പറിലോ തുണിയിലോ നിർമിച്ചവ സ്ഥാപിക്കും.

മഹല്ല് തലത്തിൽ മുഴുവൻ കുടുംബങ്ങളെയും സംഘടനകളെയും പ്ലാസ്റ്റിക് ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് കത്തിക്കൽ മൂലമുള്ള ആരോഗ്യ ഭവിഷ്യത്തിനെക്കുറിച്ചും ഇമാമിന്റെ നേതൃത്വത്തിൽ ബോധവത്കരിക്കും.

പാരിതോഷികങ്ങൾ നൽകുമ്പോൾ പ്ലാസ്റ്റിക് പാക്കിങ് ഒഴിവാക്കുക, വീടുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ ഇതിനായി പാത്രങ്ങൾ കൊണ്ടുവരാൻ നിർദേശിക്കുക, ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽതന്നെ സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ് കുഴികളോ ബയോഗ്യാസ് പ്ലാന്റുകളോ ഉപയോഗിക്കുക, അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് റീസൈക്കിൾ ഏജൻസികൾ, ഹരിതകർമ്മസേന എന്നിവയ്ക്ക് കൈമാറുക തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നു.

കളക്ടർ വി.ആർ. പ്രേംകുമാർ അധ്യക്ഷത വഹിച്ചു. ‘വലിച്ചെറിയൽ മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി പരിസരശുചിത്വം ഉറപ്പാക്കുന്നതിലും പ്രതിരോധ വാക്‌സിനേഷൻ പ്രവർത്തനത്തിലും മതസംഘടനാ പ്രതിനിധികളുടെ പിന്തുണയും യോഗത്തിൽ കളക്ടർ ആവശ്യപ്പെട്ടു.

വിവിധ മതസംഘടനാ പ്രതിനിധികളായ സിദ്ധി കോയ തങ്ങൾ, പ്രൊഫ. എം. അബ്ദുല്ല, പാലോളി സൈനുദ്ധീൻ, ലത്തീഫ് ഫൈസി, കെ. മുഹമ്മദ് കുട്ടി ഫൈസി, എം. ദുർഫുഖാറലി സഖാഫി, പി. മുഹമ്മദ് സഖാഫി, ഡോ. മുഹമ്മദ് ഫൈസ്, എൻ.എം. സൈനുദ്ധീൻ സഖാഫി, ടി. സിദ്ധീഖ് മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *