
Perinthalmanna Radio
Date: 23-03-2023
പെരിന്തൽമണ്ണ: മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് റംസാൻ വ്രതാരംഭം. ഇനിയുള്ള ഒരു മാസം ഇസ്‌ലാം മത വിശ്വാസികൾക്ക് വീണ്ടും വ്രതശുദ്ധിയുടെ പകലിരവുകൾ. പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ വന്നെത്തിയതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം. നോമ്പെടുത്തും സത്കർമങ്ങൾ അധികരിപ്പിച്ചും മനസ്സും ശരീരവും സ്‌ഫുടം ചെയ്‌തെടുക്കാനാകും ഓരോ വിശ്വാസിയുടെയും ശ്രമം.
പുണ്യ റംസാനെ വരവേൽക്കാൻ വിശ്വാസി സമൂഹം നേരത്തേ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. പള്ളികളും വീടകങ്ങളും ശുദ്ധീകരിച്ചു. കൂടുതൽ പുണ്യ കർമങ്ങളിലൂടെ കൂടുതൽ പ്രതിഫലം നേടാൻ മനസ്സിനെ പാകപ്പെടുത്തി.
‘കരിയിച്ചു കളയുക’ എന്നാണ് റംസാൻ എന്ന അറബി വാക്കിന്റെ അർഥം. വന്നിട്ടുള്ള കുറ്റങ്ങളെ വ്രതം അനുഷ്ഠിക്കുന്നവരിൽനിന്ന് കരിയിച്ചു കളയുമെന്ന് സാരം. റംസാൻ മാസത്തിൽ ദാനധർമങ്ങളും ജീവകാരണ്യ പ്രവർത്തനങ്ങളും വ്യാപകമാകും. പള്ളികളിൽ രാത്രി തറാവീഹ് നമസ്‌കാരവുമുണ്ടാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
