രാമൻചാടി പദ്ധതിയിൽ ഈ വർഷവും വെള്ളമെത്തില്ല

Share to

Perinthalmanna Radio
Date: 23-03-2023

പെരിന്തൽമണ്ണ: 2020 ഒക്ടോബർ ഏഴിന് അന്നത്തെ ജലമന്ത്രി കെ. കൃഷ്ണൻകുട്ടി നിർമാണോദ്ഘാടനം നടത്തി 2021 ജൂണിൽ മുഴുവൻ നിർമാണവും പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ഉറപ്പു നൽകിയ 92 കോടിയുടെ രാമൻ ചാടി ശുദ്ധജല പദ്ധതി ഈ വേനലിലും പ്രതീക്ഷിക്കേണ്ട, വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട നടപടികൾ ഇഴഞ്ഞു നീങ്ങിയതും പദ്ധതി പ്രദേശമായ അങ്ങാടിപ്പുറത്ത് പുതിയ ടാങ്കും അനുബന്ധ സംവിധാനങ്ങളും ഒരുക്കാൻ വൈകുന്നതുമാണ് കാരണം. 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പദ്ധതി സമർപ്പിക്കുമെന്നാണ് 2021 അവസാനം ഉറപ്പ് നൽകിയത്. വർഷങ്ങൾ പഴക്കമുള്ള പെരിന്തൽമണ്ണ അർബൻ ജല വിതരണ പദ്ധതിയുടെ മെയിൻ പൈപ്പ് ലൈൻ ഉപയോഗിച്ചാണ് പദ്ധതിയിൽ വെള്ളം എത്തിക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള അങ്ങാടിപ്പുറം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ നിലവിലെ ചെരക്കാപറമ്പ് ടാങ്കിൽ നിന്ന് വെള്ളം എത്താത്തതിനാൽ പുതിയ ടാങ്കിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അലീഗഢ് കാമ്പസിൽ ഒരേക്കർ ഏറ്റെടുത്താണ് പ്ലാന്റ് സ്ഥാപിച്ചത്. അലീഗഢിനുള്ള വെള്ളവും ഇതിൽ നിന്ന് നൽകും. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ടെൻഡർ കാലാവധി പിന്നിട്ടപ്പോൾ ജല അതോറിറ്റി മൂന്നു മാസം കൂടി അധിക സമയം ചോദിച്ചു വാങ്ങിയാണ് പണി നടത്തിയത്. രാമൻചാടി കടവിനു താഴെ ഇറിഗേഷൻ വകുപ്പിന്റെ ജലസേചന പദ്ധതിക്കു കൂടി വേണ്ടി തടയണ നിർമിക്കും. കുടി വെള്ള പദ്ധതിയിൽ തടയണക്ക് 2.9 കോടിയാണ് കണ്ടെത്തിയത്. അത് തികയാത്തതിനാൽ ഇറിഗേഷൻ വകുപ്പ് 12 കോടിയുടെ എസ്റ്റിമേറ്റ് കൂടി തയാറാക്കി നൽകിയിട്ടുണ്ട്. അതേ സമയം തടയണ നിർമിച്ചില്ലെങ്കിലും പദ്ധതി കമീഷൻ ചെയ്യാൻ തടസ്സമില്ല. അങ്ങാടിപ്പുറത്തേക്ക് വേണ്ടി ടാങ്കും ഗ്രാവിറ്റി മെയിനും കൂടി സ്ഥാപിക്കാനുണ്ട്. വൈദ്യുതീകരണത്തിന് ലൈൻ വിപുലീകരണ നടപടികൾ നടക്കുന്നേയുള്ളൂ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *