
Perinthalmanna Radio
Date: 26-03-2023
ആനമങ്ങാട്: രാഹുൽ ഗാന്ധിയെ പാർലമെൻറ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്ക് എതിരായി ആലിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആനമങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജനാതിപത്യ സംരക്ഷണത്തിന് മുഴുവൻ ജനാതിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്നു യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹാരിസ് അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പിടി ബഷീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ശാരദ മോഹൻദാസ്, ഐഎൻടിയൂസി യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ടികെ സദഖ, കെ ദാമോദരൻ നെടുമ്പെട്ടി മോഹൻദാസ, പി വി വിജയൻ. അഫ്സർ ബാബു, എൻ പി ഹംസ മൊയ്നു ടി കെ, ആമിർ വെങ്ങാടൻ, ഫിറോസ് വെങ്ങാടൻ എന്നിവർ സംസാരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
