Perinthalmanna Radio
Date: 27-03-2023
പെരിന്തൽമണ്ണ: റംസാനിൽ വിപണി കീഴടക്കാൻ ഈത്തപ്പഴങ്ങൾ കടകൾക്കു മുൻപിൽ സ്ഥാനം പിടിച്ചു. 100 മുതൽ 2000 രൂപവരെയുള്ള ഈത്തപ്പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. സൗദി അറേബ്യയിൽനിന്ന് വരുന്നവയ്ക്കാണ് വിപണിയിൽ ഡിമാന്റ്. കൂടാതെ ഇറാൻ, ഇറാഖ്, ഒമാൻ, ടുണീഷ്യ, ജോർദാൻ എന്നിവിടങ്ങളിൽനിന്ന് കടൽകടന്ന് ജില്ലയിലെത്തിയിട്ടുണ്ട് ഈത്തപ്പഴം. കൂട്ടത്തിലെ രാജാവ് അജ്‌വ തന്നെയാണ്. 600 മുതൽ 1975 വരെയാണ് വലിപ്പത്തിനനുസരിച്ച് അജ്‌വയുടെ വില. പ്രമേഹരോഗികൾ, ഗർഭിണികൾ, പ്രസവം കഴിഞ്ഞവർ തുടങ്ങിയവർക്ക് ഉത്തമമാണ് അജ്‌വ.
ഇതിനൊപ്പം മാർക്കറ്റിലെ താരമാണ് മബ്‌റൂമും മജ്ദൂലും. 1300 ആണ് മബ്‌റൂമിന്റെ വില. ജോർദാൻകാരനായ മജ്ദൂൽ 800 രൂപ മുതൽ കിട്ടും. പ്രീമിയം ക്വാളിറ്റിക്ക് 1900 കൊടുക്കണം.
നോമ്പ് തുറക്കുമ്പോൾ ഈത്തപ്പഴത്തിനു പ്രത്യേക സ്ഥാനവുമുണ്ട്. അതുകൊണ്ട് ജില്ലയിലെ കച്ചവട സ്ഥാപനങ്ങൾക്കു മുൻപിൽ ഈത്തപ്പഴം ആവശ്യക്കാരെ മാടിവിളിക്കുകയാണ്. വലുപ്പം, ഗുണമേന്മ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഈത്തപ്പഴത്തിനു വില നിശ്ചയിക്കുന്നത്. പോഷക സമ്പുഷ്ടമാണ് ഈ കുഞ്ഞു പഴം. വരണ്ട ഈത്തപ്പഴത്തിൽ കലോറി കൂടുതലാണ്, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ്. കൂടാതെ കൊഴുപ്പും കുറവാണ്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്‌നം ഉള്ളവർക്ക് സന്തോഷത്തോടെ കഴിക്കാം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ