
Perinthalmanna Radio
Date: 30-03-2023
പെരിന്തൽമണ്ണ : സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പെരിന്തൽമണ്ണ നഗരസഭയിൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സുകളിൽ മുറികളും കംഫർട്ട് സ്റ്റേഷനുകളും വാടകക്ക് പോവാത്ത സ്ഥിതി. മുറികൾ ഏറ്റെടുക്കാൻ ആളില്ലാതായപ്പോൾ എത്ര വാടകക്ക് എടുക്കാൻ തയാറുണ്ടന്ന് ഓഫർ ക്ഷണിച്ചപ്പോൾ നഗരത്തിൽ കണ്ണായ ഭാഗത്തെ ഹൈടെക് ഷോപ്പിങ് കോംപ്ലക്സിൽ ഡെപ്പോസിറ്റ് കണ്ടത് നഗരസഭ നിശ്ചയിച്ച തുകയുടെ പത്തു ശതമാനം. ഇവിടെ എഫ്.15, എഫ് 16 മുറികൾക്ക് 10 ലക്ഷം വീതമാണ് നഗരസഭ കണക്കാക്കിയ ഡെപ്പോസിറ്റ്. വാടക പ്രതിമാസം 4962 രൂപയും നിശ്ചയിച്ചു. ഓഫർ ലറ്ററിൽ വന്ന ഡെപ്പോസിറ്റ് തുക ഒരു ലക്ഷവും വാടക 1200ഉം നിരക്കിൽ നൽകാം എന്നായിരുന്നു. ബൈപാസ് ബസ് സ്റ്റാൻഡിലും ഡെപ്പോസിറ്റ് ഒരു ലക്ഷമാണ് ലഭിച്ച ഓഫ൪. ഇവിടെ മറ്റൊരു മുറിക്ക് 50,000 രൂപ ഡെപ്പോസിറ്റും 2100 രൂപ വാടകയുമാണ് മറ്റൊരു ഓഫർ. ബൈപ്പാസ് ബസ് സ്റ്റാൻഡിൽ റൂം ആറ്, ഏഴ് എന്നിവക്ക് നഗരസഭ നിശ്ചയിച്ച ഡെപ്പോസിറ്റ് അഞ്ചു ലക്ഷവും പ്രതിമാസ വാടക 2100 രൂപയുമാണ്.
നഗരത്തിൽ സൗകര്യ പ്രദമായ സ്ഥലങ്ങളിൽ പുതിയ ബഹുനില കെട്ടിടങ്ങൾ ഉയർന്നതും നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സുകൾ കേന്ദ്രീകരിച്ച് ബസ് സർവിസും ഗതാഗതവും നിലച്ചതുമാണ് മുറികൾ ലേലത്തിൽ പോവാത്തത്. മൂന്നു ബസ് സ്റ്റാൻഡുകളിൽ മനഴി, ബൈപാസ് എന്നിവിടങ്ങളിൽ ബസുകൾ കയറി ഇറങ്ങുകയോ യാത്രക്കാർ എത്തുകയോ ചെയ്യുന്നില്ല.
അതേ സമയം, പഴയ മാർക്കറ്റ്, മനഴി ബസ് സ്റ്റാൻഡ്, ഹൈടെക് ഷോപ്പിങ് കോംപ്ലക്സ് എന്നിവിടങ്ങളിലെ ശൗചാലയങ്ങൾക്കും നടത്തിപ്പിന് പുനർലേലം നടത്തിയിട്ടും ആരും വരാത്ത സാഹചര്യത്തിൽ ഇപ്രകാരം ഓഫർ ക്ഷണിക്കാൻ നഗരസഭ തീരുമാനിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
