
Perinthalmanna Radio
Date: 01-04-2023
പെരിന്തൽമണ്ണ: സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും അവസാന ഗഡു നൽകാത്തതിലും പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ ധർണ നടത്തി. ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി പിൻവലിക്കുക, വിലക്കയറ്റം തടയുക, നഗരസഭയിലെ രൂക്ഷമാകുന്ന കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
നഗരസഭാ ഓഫീസിന് മുന്നിൽ പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പത്തത്ത് ജാഫർ അധ്യക്ഷത വഹിച്ചു. താമരത്ത് സലീം, മുഹമ്മദ് സുനിൽ, ഹുസൈന നാസർ, ശ്രീജിഷ, നിഷ സുബൈർ, സജ്‌ന ഷൈജൽ, തസ്‌നീമ ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
