
Perinthalmanna Radio
Date: 02-04-2023
അങ്ങാടിപ്പുറം: വിശുദ്ധവാര കർമങ്ങൾക്കായി ക്രൈസ്തവ ദേവാലയങ്ങൾ ഒരുങ്ങി. കഴുതപ്പുറത്തേറി വന്ന യേശുവിനെ രാജാവായി ജനം ജറുസലേം ദേവാലയത്തിലേക്ക് ആനയിച്ചതിന്റെ സ്മരണയിൽ ഇന്ന് ഓശാന ഞായർ.
പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഇന്ന് (ഏപ്രിൽ 2 ഞായർ) രാവിലെ 7ന് ഓശാനയുടെ തിരു കർമങ്ങൾ ആരംഭിക്കും. കുരുത്തോലയുടെ വെഞ്ചരിപ്പിനു ശേഷം ഫാത്തിമ യുപി സ്കൂൾ അങ്കണത്തിൽ നിന്നും ദേവാലയത്തിലേക്ക് പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടക്കും. വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ, അസി.വികാരി ഫാ.സിബിൻ കിളിയം പറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. രാവിലെ 10നും വൈകിട്ട് 5നും വി.കുർബാനയുണ്ടാകും. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30നും വൈകിട്ട് 5നും വി.കുർബാന.
6ന് പെസഹ വ്യാഴം തിരുകർമ്മങ്ങൾ കാലുകഴുകൽ ശുശ്രൂഷയോടെ രാവിലെ 7 മണിക്ക് തുടങ്ങും. തുടർന്ന് വി.കുർബാനയും പൊതു ആരാധനയും നടക്കും.
പീഡാനുഭവ തിരു കർമ്മങ്ങൾ (ദു:ഖ വെള്ളി) 8ന് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകിട്ട് 4ന് ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്ക് കുരിശിന്റെ വഴി.
8ന് രാത്രി 10.30ന് ഉയിർപ്പു തിരുനാൾ ആഘോഷങ്ങൾ ആരംഭിക്കും. 9ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയുണ്ടാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
