
Perinthalmanna Radio
Date: 03-04-2023
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലെ പൊതു പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് തുടക്കമായി. 70 ക്യാമ്പുകളിലായി നടക്കുന്ന എസ്എസ്എൽസി മൂല്യനിർണ്ണയ പ്രക്രിയയിൽ 18,000ത്തിലധികം അദ്ധ്യാപകർ പങ്കെടുക്കുന്നുണ്ട്. 26നാണ് ക്യാമ്പ് അവസാനിക്കുക. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി 5 മുതൽ ടാബുലേഷൻ പ്രവർത്തനങ്ങൾ പരീക്ഷാഭവനിൽ ആരംഭിക്കും.
ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകൾ മെയ് ആദ്യ വാരം വരെ നീളും. 80 മൂല്യനിർണ്ണയ ക്യാമ്പുകളിലായി 25,000 അദ്ധ്യാപകരുടെ സേവനമുണ്ടാകും. പ്ലസ് ടു മൂല്യനിർണ്ണയം പൂർത്തിയായ ശേഷം പ്ലസ് വൺ മൂല്യ നിർണ്ണയം ആരംഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അദ്ധ്യാപകരാണുണ്ടാവുക. മെയ് 20നകം പത്ത്, പ്ലസ്ടു, വിഎച്ച്എസ്ഇ ഫലങ്ങൾ പ്രഖ്യാപിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
