
Perinthalmanna Radio
Date: 06-04-2023
താഴെക്കോട്: ബഡ്‌സ് സ്‌കൂൾ അധ്യാപകർക്ക് വേതനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. താഴേക്കോട് വെള്ളപ്പാറയിൽ താഴേക്കോട് ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന ബഡ്‌സ് സ്‌കൂൾ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു അധ്യപകരെ അപേക്ഷിച്ച് ബഡ്‌സ് സ്‌കൂൾ അധ്യാപകർക്ക് വേതനം കുറവാണ്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾക്ക് മുഴുവൻ ജനങ്ങളും പിന്തുണ നൽകണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദ പദ്ധതികൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ അധ്യക്ഷത വഹിച്ചു. 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. പൊന്നോത്ത് പൂക്കോട്ടിൽ അബ്ദുൽഖാദർ ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. രണ്ട് നിലകളിലായി ക്ലാസ് മുറികൾ, ഓഫീസ്, വൊക്കേഷനൽ റൂം, ഡൈനിങ് ഹാൾ, തെറാപ്പി റൂം, ശുചിമുറികൾ, അടുക്കള എന്നിവ ഉണ്ടാവും. താഴേക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കൽ, സ്ഥിരം സമിതി അധ്യക്ഷരായ ടി ഷീല, അച്ചിപ്ര മുസ്തഫ, ടി ഷിജില, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദലി, വി.പി റഷീദ്, സെക്രട്ടറി എൽ. ബാലാജി, സി.ഡി.എസ് പ്രസിഡന്റ് രാജേശ്വരി, റവ. ഫാ. ജോസഫ് ഏഴാനിക്കാട്ടിൽ (സെന്റ് ജോസഫ് ചർച്ച്) , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് പണ്ടാരപ്പള്ളി, എം.ടി അഫ്സൽ, മുഹമ്മദലി ആലായൻ, ഓങ്ങല്ലൂർ ഹമീദ്, ടി.ടി മുഹമ്മദാലി എന്നിവർ സംസാരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
