Perinthalmanna Radio
Date: 08-04-2023
സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തില്‍ ഐ ലീഗ് ചാംപ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയെ നേരിടും. രാത്രി എട്ടരയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇതേ ഗ്രൂപ്പില്‍ വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന കളിയില്‍ ബെംഗളൂരു എഫ്‌സി, ശ്രീനിധി ഡെക്കാനെ നേരിടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിവാദ ഗോളിന്റെ പേരില്‍ ഗ്രൗണ്ടില്‍ നിന്ന് ഇറങ്ങിപ്പോക്ക്. പിന്നാലെ കോച്ചിന് വിലക്ക്. ക്ലബിന് പിഴ ശിക്ഷ. ഐഎസ്എല്‍ സീസണിലെ നിരാശയെല്ലാം മറക്കാനാണ് സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കിരീടം കൊണ്ടേ മുറിവുകള്‍ ഉണക്കാനും കടം തീര്‍ക്കാനും ബ്ലാസ്റ്റേഴ്‌സിനാവൂ.
എന്നാല്‍ വിലക്ക് മൂലം തന്ത്രങ്ങളോതാന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ചുണ്ടാവില്ല. അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവനാണ് ടീമിനെ ഒരുക്കാനുള്ള ചുമതല. അവധിക്ക് നാട്ടില്‍ പോയതിനാല്‍ കളി മെനയാന്‍ സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയും പരിക്കേറ്റ ക്യാപ്റ്റന്‍ ജെസല്‍ കാര്‍ണെയ്‌റോയും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകില്ല. ഇതോടെ പുതിയ ക്യാപ്റ്റന് കീഴിലായിരുക്കും ബാസ്റ്റ്‌ഴേസ് ഇറങ്ങുക. തിരിച്ചടികള്‍ക്കിടയിലും സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതിന്റെ ആവേശമുള്‍ക്കൊണ്ട് കലിപ്പടക്കാനും കപ്പടിക്കാനും ശ്രമിക്കും ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തില്‍ ഐ ലീഗ് ചാംപ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയാണ് എതിരാളി. ഇവാന്‍ കല്യൂഷ്‌നി, ദിമിത്രിയോസ് ഡമന്റകോസ്, ലെസ്‌കോവിച്ച്, സഹല്‍ അബ്ദുള്‍ സമദ്, കെ പി രാഹുല്‍ എന്നിവര്‍ മിന്നും പ്രകടനം തുടരുമെന്നാണ് പ്രതീക്ഷ. അഞ്ച് മണിക്ക് നടക്കുന്ന ആദ്യ കളിയില്‍ മുന്‍ ചാംപ്യന്മാരായ ബെംഗളൂരു എഫ് സി, ശ്രീനിധി ഡെക്കാനെ നേരിടും.
നാല് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ഐസ്വാള്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, ഹൈദരാബാദ് എഫ്‌സി, ഒഡീഷ എഫ്‌സി ടീമുകളുണ്ട്. കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ടീമായ ഗോകുലം കേരള ഗ്രൂപ്പ് സിയിലാണ്. എടികെ മോഹന്‍ ബഗാന്‍, എഫ്‌സി ഗോവ, ജംഷഡ്പൂര്‍ എഫ്‌സി എന്നിവരാണ് ഗ്രൂപ്പിലുള്ള മറ്റുടീമുകള്‍. ഗ്രൂപ്പ് ഡിയില്‍ ചെന്നൈയിന്‍ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരും മത്സരിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ