
Perinthalmanna Radio
Date: 12-04-2023
പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്‌മാരക ബസ് സ്റ്റാൻഡിലേക്ക് ജൂബിലി റോഡിനെയും കോഴിക്കോട് റോഡിനെയും ബന്ധിപ്പിച്ചുള്ള റോഡിൻ്റെ ടാറിങ് പ്രവൃത്തികൾ തുടങ്ങി. ഏറെക്കാലം തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന റോഡിന് 20 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ അനുവദിച്ച് റീടാറിങ് നടത്തിയിരുന്നു. എന്നാൽ ഇതിനു ശേഷവും റോഡ് തകർന്നതോടെ പൂർണമായും വിപുലമായ രീതിയിൽ നവീകരിക്കാൻ പദ്ധതി തയ്യാറാക്കി ഒരു കോടി രൂപ നഗരസഭ അനുവദിച്ചു. കലുങ്ക് നിർമാണത്തിന് 15 ലക്ഷം രൂപകൂടി അനുവദിച്ചു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ച് ജനുവരി ഏഴിനാണ് നവീകരണം തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റൊരു കലുങ്കും ബൈപ്പാസ് ജങ്ഷനിൽ നിന്ന് റോഡിന് ഇരു വശവും ഓടയും നിർമിച്ചെങ്കിലേ റോഡിന്റെ നവീകരണം ഫലപ്രദമാകൂവെന്ന് എൻജിനിയറിങ് വിഭാഗം റിപ്പോർട്ട് നൽകി. മഴക്കാലത്ത് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശമായതിനാൽ ഈ പണികൾക്ക് കൂടി അനുമതി നൽകുകയായിരുന്നു. കലുങ്ക് നിർമാണവും ഓടയുടെ നിർമാണവും പൂർത്തിയാക്കി ടാറിങ് പ്രവൃത്തികൾ ഇന്ന് തുടങ്ങി. മാസങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് നന്നാക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കി നവീകരണം പൂർത്തിയാകുന്നതോടെ റോഡ് ഗതാഗത യോഗ്യമാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
