പോലീസ് മിന്നൽ പരിശോധന; ഒറ്റ ദിവസം 674 കേസുകൾ

Share to

Perinthalmanna Radio
Date: 14-04-2023

മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ ബുധനാഴ്ച നടന്ന പ്രത്യേക പരിശോധനയിൽ രജിസ്റ്റർചെയ്തത് 674 കേസുകൾ. മയക്കുമരുന്ന് വില്പന, വ്യാജലോട്ടറി, ചീട്ടുകളി, മണൽക്കടത്ത്, മദ്യവിൽപ്പന തുടങ്ങിയ കേസുകളിലായി നിരവധിപേരെ അറസ്റ്റു ചെയ്തു. പിടിയിലായവരിൽ പിടികിട്ടാപ്പുള്ളികളും പെടും.

എം.ഡി.എം.എയുമായി ഏഴുപേരും കഞ്ചാവുമായി ഏഴുപേരും ബ്രൗൺ ഷുഗറുമായി ഒരാളും പിടിയിലായി. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 63 കേസുകൾ രജിസ്റ്റർചെയ്തു. അനധികൃത മദ്യവില്പന നടത്തിയതിനും ജനങ്ങൾക്ക് ശല്യമാകുംവിധം പരസ്യ മദ്യപാനം നടത്തിയതിനും 79 അബ്കാരി കേസുകൾ രജിസ്റ്റർചെയ്തു.

അനധികൃത ലോട്ടറിവില്പന നടത്തിയതിന് 34 പേർക്കെതിരേ കേസെടുത്തു. പണംവെച്ച് ചീട്ട് കളിച്ചതിന് 14 കേസുകളും എടുത്തിട്ടുണ്ട്. അനധികൃത മണൽക്കടത്തിന് 14 കേസെടുത്തിയിട്ടുണ്ട്. അനധികൃത പടക്കവില്പന, ക്വാറി പ്രവർത്തനം എന്നിവ നടത്തിയ 22 പേർക്കെതിരേ ആറു കേസുകളും രജിസ്റ്റർചെയ്തു.

ലൈസൻസില്ലാതെ വാഹനമോടിച്ച 62 കുട്ടി ഡ്രൈവർമാരും പിടിയിലായിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച 27 പേർക്കെതിരേ കേസെടുത്തു.

ട്രാഫിക് നിയമങ്ങൾ ലംഘിച്ച 5586 വാഹനങ്ങളിൽനിന്നായി 10,51,500 രൂപ പിഴ ഈടാക്കി. പോക്‌സോ കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 11 പേരെ അറസ്റ്റ് ചെയ്തു.

ഒളിവിൽ താമസിച്ചിരുന്ന 37 പേരെയും ജാമ്യമില്ലാ വാറണ്ടിൽ പിടികൂടിനുണ്ടായിരുന്ന 131 പ്രതികളെയും ഒറ്റദിവസം കൊണ്ട് പിടികൂടാനായി. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, ജില്ലയിലെ ഡിവൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *