മലപ്പുറം ജില്ലയിൽ എഐ ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ ഇവയാണ്

Share to

Perinthalmanna Radio
Date: 14-04-2023

പെരിന്തൽമണ്ണ: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ ഈ മാസം 20ന് മിഴി തുറക്കും.  സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ചിരിക്കുന്ന കാമറകൾ പ്രവർത്തനം തുടങ്ങുക. സംസ്ഥാന വ്യാപകമായി 726 ആർട്ടിഫിഷ്യൽ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 20ന്  മുഖ്യമന്ത്രി  നിർവഹിക്കും.

മലപ്പുറം ജില്ലയിൽ ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ ഇവയാണ്

▪️കൂട്ടുമൂച്ചി
▪️നടുവട്ടം
▪️കരിപ്പറമ്പ്
▪️കാവിൽ പടി, എടപ്പാൾ
▪️പറമ്പിലങ്ങാടി
▪️പെരുന്തള്ളൂർ
▪️കടുങ്ങാത്തുകുണ്ട്
▪️കുറ്റിക്കലത്താണി
▪️കോട്ടപ്പുറം
▪️പുലാമന്തോൾ
▪️താഴെ പാലം, തിരൂർ
▪️ഓണപ്പുട, കുളത്തൂർ
▪️മൂന്നാക്കൽ
▪️അമ്മിണിക്കാട്, സ്കൂൾ പടി
▪️മാനത്തുമംഗലം
▪️നടക്കാവ്, താനൂർ
▪️പെരിന്തൽമണ്ണ
▪️ജൂബിലി ജംഗ്ഷൻ, അങ്ങാടിപ്പുറം
▪️പടപ്പറമ്പ്
▪️തടത്തിൽ വളവ്
▪️എടരിക്കോട്
▪️കൊടക്കൽ
▪️ചട്ടിപ്പറമ്പ്
▪️പുത്തൂർ പാലം
▪️പെരുന്തള്ളൂർ-2
▪️മങ്കട, വെരുമ്പുലാക്കൽ
▪️കൂട്ടിലങ്ങാടി
▪️നൂറടി പാലം
▪️പരപ്പനങ്ങാടി
▪️കുറ്റാളൂർ
▪️KK Jn, ബിയ്യം
▪️കോണോമ്പാറ, മേൽമുറി
▪️മാറഞ്ചേരി
▪️കോലത്തുപറമ്പ് (കോട്ടക്കൽ-മലപ്പുറം റോഡ്)
▪️കൊടക്കല്ല്, കുന്നുംപുറം
▪️പാണ്ടിക്കാട്
▪️വാഴപ്പാറപ്പടി
▪️തുറക്കൽ, മഞ്ചേരി
▪️കാടപ്പാടി വള്ളുവമ്പുറം
▪️ചങ്ങരംകുളം
▪️നെല്ലി പറമ്പ്, മഞ്ചേരി
▪️കോടങ്ങാട് (കോഴിക്കോട്-മലപ്പുറം റോഡ്)
▪️ആലുങ്ങൽ, പുളിക്കൽ
▪️മൂച്ചിക്കച്ചോല, നടുവത്ത്
▪️ചെറുമൺ, എടവണ്ണ
▪️അരീക്കോട്
▪️എടവണ്ണപ്പാറ
▪️താഴെ ചന്തക്കുന്ന് (ജനതപ്പാടി പാടിക്കുന്ന്)
▪️പാലുണ്ട

ദേശീയ,സംസ്ഥാന പാതകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്. ഇത്തരം നിയമ ലംഘനങ്ങൾക്കും മഞ്ഞവര മുറിച്ചു കടക്കൽ, വളവുകളിൽ വരകളുടെ അതിർത്തി ലംഘിച്ച് ഓവർടേക്കിങ് എന്നിവയ്ക്കും ഇപ്പോഴത്തെ പിഴ തന്നെയാകും ചുമത്തുക. എല്ലാ ജില്ലകളിലും കൺട്രോൾ റൂം ഉണ്ടായിരിക്കും. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ അതാത് സമയങ്ങളിൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *