
Perinthalmanna Radio
Date: 16-04-2023
പെരിന്തൽമണ്ണ: ജില്ല പ്രസവ വാർഡിലെ 30 കിടക്കകളും നാലു ഗൈനക്കോളജി ഡോക്ടർമാരെയും ഏതാനും നഴ്സുമാരെയും വെച്ച് പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ മാതൃ ശിശു ആശുപ്രതി സ്വതന്ത്ര മാതൃശിശു ആശുപത്രിയാവാൻ ഇനിയും എത്രനാൾ കാത്തിരിക്കണം. പത്തു വർഷം മുമ്പ് പണിത ബ്ലോക്കിലേക്ക് ജില്ല ആശുപത്രി പ്രസവ വാർഡ് മാറ്റിയാണ് ഇത്രയും കാലം മാതൃശിശു ബ്ലോക്കാക്കി മുന്നോട്ടു പോയത്. എൻ. എച്ച്.എം പദ്ധതിയിൽ 2.44 കോടി ഉപയോഗിച്ച് ഇതിന് മുകളിൽ 2021ൽ ഒരു നിലകൂടി പണിതിട്ടുണ്ട്. മുകളിൽ പ്രസവത്തിനു മുമ്പുള്ള പരിചരണത്തിന് 50 കിടക്കകളും പ്രസവ ശേഷമുള്ളവർക്കുള്ള വാർഡുമാണ്. താഴെ സർജിക്കൽ വാർഡ്, 30 പേർക്കുള്ള തിയറ്റർ കോംപ്ലക്സ്, ശിശു രോഗ വിഭാഗം എന്നിവയും ഉൾപ്പെടും. ആന്റി നാറ്റൽ വാർഡ്, പോസ്റ്റ് നാറ്റൽ വാർഡ്, പീഡിയാട്രിക് വാർഡ്, പീ ഡിയാട്രിക് സ്പെഷൽ വാർഡ് എന്നീ നാലു വാർഡുകൾക്കുള്ള കെട്ടിടമാണ് ഇത്. ഇവ പ്രവർത്തിക്കാൻ ഇനിയും ഡോക്ടർമാർ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ വേണം.
പ്രസവത്തിന് ഉയർന്ന മാതൃ പരിചരണത്തിന് ലേബർ റൂം ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രം ഇനിഷേറ്റീവ് (ലക്ഷ്യ) പദ്ധതി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നടപ്പാക്കിയത് ജില്ല ആശുപത്രിയിൽ പൂർത്തിയായിട്ടില്ല. ഇതിന് ജില്ല ആരോഗ്യ വകുപ്പ് വേണ്ട പരിഗണന നൽകിയിട്ടില്ല. മഞ്ചേരിയിൽ നിർമിച്ച മാതൃശിശു ആശുപത്രി ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് 2013ൽ മെഡിക്കൽ കോളജ് അക്കാദമിക്കൽ ബ്ലോക്കാക്കി. ജന സംഖ്യയിലും ജനന നിരക്കിലും സംസ്ഥാനത്ത് മുൻപന്തിയിലുള്ള ജില്ലയിൽ മാതൃശിശു ആശുപത്രി സ്ഥാപിക്കാൻ 30 വർഷം മുമ്പ് തുടങ്ങിയ ശ്രമമാണിപ്പോഴും തുടരുന്നത്. പൊന്നാനിയിൽ ചെറിയ തോതിൽ ആരംഭിച്ച കേന്ദ്രം താലൂക്ക് തലത്തിൽ ഒതുങ്ങുന്നതാണ്. പെരിന്തൽമണ്ണയിൽ കേന്ദ്ര സർക്കാർ നൽകിയ എൻ.എച്ച്.എം ഫണ്ടുള്ളത് കൊണ്ട് കെട്ടിടമുണ്ടായി. തസ്തിക അനുവദിച്ച് സ്വതന്ത്ര കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ മനസ്സു വെക്കണം. ഗൈനക്കോളജി, അനസ്തേഷ്യ ഡോക്ടർമാരുടെയും നഴ്സിങ് ജീവനക്കാരുടെയും അധിക തസ്തികയും സ്വന്തമായി അഡ്മിനിസ്ട്രേഷൻ വിഭാഗവും വേണം. പെരിന്തൽമണ്ണയിലെ ജനപ്രതിനിധികളോ ജില്ല പഞ്ചായത്തോ വേണ്ടവിധം ഇപ്പോഴും ഇടപെടുന്നില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
