
Perinthalmanna Radio
Date: 23-04-2023
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും മാഞ്ഞുപോയ സീബ്രാ ലൈനുകൾ വർഷങ്ങൾക്ക് ശേഷം പുനഃസ്ഥാപിച്ചു. പെരിന്തൽമണ്ണ ട്രാഫിക് ജംങ്ഷൻ, അങ്ങാടിപ്പുറം അമ്പലപ്പടി, അങ്ങാടിപ്പുറം ജങ്ഷൻ, പോളിടെക്നിക് കോളേജിന് മുൻവശം എന്നിവിടങ്ങളിലാണ് സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചത്. അതേ സമയം തളി ക്ഷേത്രത്തിന് മുൻവശത്തെ പൂർണമായും മാഞ്ഞു പോയ വരകൾ ഇത്തവണ പുനഃസ്ഥാപിച്ചില്ല. ഇത് ദർശനത്തിന് എത്തുന്ന വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. അർബൻ സഹകരണ ബേങ്ക്, എ.ടി.എം., മെഡിക്കൽ ലാബ് എന്നിവയടക്കം ഏറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ഈ ഭാഗത്തെ സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പോളിടെക്നിക് കോളേജിന് മുൻ വശത്തും സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചില്ല. തരകൻ സ്കൂൾ, ഐ.എച്ച്.ആർഡി., നഴ്സിങ് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള കുട്ടികൾക്ക് ഈ ഭാഗത്ത് സീബ്രാ ലൈനുകൾ ഇല്ലാത്തതും പ്രയാസമാണ്. കോഴിക്കോട്, പാലക്കാട് ഭാഗങ്ങൾക്കു പുറമേ മഞ്ചേരി, വളാഞ്ചേരി, കോട്ടയ്ക്കൽ, തിരൂർ, കുറ്റിപ്പുറം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും അങ്ങാടിപ്പുറം വഴിയാണ് കടന്നു പോകുന്നത്. വളാഞ്ചേരി റോഡിൽ വൈലോങ്ങര, പുത്തനങ്ങാടി ഭാഗങ്ങളിൽ സീബ്രാ ലൈനുകൾ മാഞ്ഞു പോയിട്ട് കാലമേറെ കഴിഞ്ഞു. സംസ്ഥാന പാതയായ പെരിന്തൽമണ്ണ- വളാഞ്ചേരി റോഡിലും സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യാത്രക്കാർ പറയുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
