
Perinthalmanna Radio
Date: 25-04-2023
മലപ്പുറം: കടുത്ത ചൂടിൽ വിയർത്ത് ഒലിക്കുന്ന ജില്ലയ്ക്കൊരു സന്തോഷ വാർത്ത. മലപ്പുറം ഉൾപ്പെടുന്ന വടക്കൻ ജില്ലകളിൽ ഇന്നു മുതൽ വേനൽ മഴയ്ക്കു സാധ്യത ഉണ്ടെന്നു കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ഇന്നു മുതൽ ജില്ലയിൽ വൈകുന്നേരങ്ങളിൽ ഇടിയോടു കൂടിയ മഴ ലഭിക്കുമെന്നാണു പ്രവചനം. ഇടവിട്ട ദിവസങ്ങളിൽ മേയ് ആദ്യവാരം വരെ ഇതു തുടരും. മലയോര മേഖലയിൽ മഴയുടെ ശക്തി കൂടും.
തെക്കൻ തമിഴ്നാട്ടിലും മധ്യ പ്രദേശിലും രൂപപ്പെട്ട താഴ്ന്ന ചക്രവാതച്ചുഴി വടക്കൻ കേരളത്തിൽ മഴ കൊണ്ടു വരുമെന്നാണു പ്രതീക്ഷ. മേയ് ആദ്യം വരെ ഇടവിട്ട് മഴ തുടരാം. വൈകുന്നേരങ്ങളിൽ ഇടിയോടു കൂ ടിയ മഴ പെയ്യുമെന്നാണു കാലാവ സ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. മലയോര മേഖലയിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നു വിദഗ്ധർ പറയുന്നു. പെട്ടെന്നുള്ള മല വെള്ളപ്പാച്ചിൽ ഉൾപ്പെടെയുണ്ടാകും.
ജില്ലയിൽ കഴിഞ്ഞ 2 ദിവസങ്ങളി ലായി ചൂടിനു നേരിയ ശമനമുണ്ട്. വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായ നേരിയ കുറവ് ഇതിന്റെ തെളിവാണ്. എന്നാൽ, ഹ്യുമിഡിറ്റി (അന്തരീക്ഷ ഈർപ്പം) ഉയർന്നു നിൽക്കുന്നതിനാൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ ചൂട് 35-36 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ, 40 ഡിഗ്രി താപനില രേഖ പെടുത്തിയപ്പോഴുള്ള ചുട് അനുഭവപ്പെടുന്നതിനു കാരണം കുടിയ ഈർപ്പമാണ്. മഴ പെയ്യുന്നതോടെ താപ നിലയും കുറയും എന്നാണു പ്രതീക്ഷ.
മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ 91.4 മി.മീറ്റർ മഴ ലഭിക്കണം. ലഭിച്ചതാകട്ടെ 3.1 മി.മീ. മഴ മാത്രം. മഴക്കുറവ് 97%. ജില്ലയിൽ നല്ല മഴ ലഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ചാറ്റൽമഴ ലഭിച്ചെങ്കിലും ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. വേനൽ മഴ കനിഞ്ഞില്ലെങ്കിൽ കടുത്ത ശുദ്ധജല ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
