കെൽട്രോണും മോട്ടോർ വാഹന വകുപ്പും തർക്കം; എ.ഐ ക്യാമറ കണ്ണടച്ചുതന്നെ

Share to

Perinthalmanna Radio
Date: 26-04-2023

അവകാശവാദങ്ങൾക്ക് ഒപ്പം വിവാദങ്ങളും കൊഴുക്കുന്നതിനിടെ ഉദ്ഘാടനം കഴിഞ്ഞ് ആറു ദിവസമായിട്ടും എ.ഐ കാമറകൾ പൂർണാർഥത്തിൽ പ്രവർത്തിച്ച് തുടങ്ങിയില്ല. മുന്നറിയിപ്പ് നോട്ടീസുമായി ബന്ധപ്പെട്ട് കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലെ തർക്കമാണ് ഇതിന് കാരണം. നിയമ ലംഘകർക്ക് ഒരു മാസത്തേക്ക് പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് അയക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ, പിഴ ഈടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് അയക്കണമെങ്കിൽ അതിന് രേഖാമൂലം പ്രത്യേക ഉത്തരവ് നൽകണം എന്നാണ് കെൽട്രോണിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഇതുവരെയും ഗതാഗത കമീഷണറേറ്റ് പ്രതികരിച്ചിട്ടില്ല. ഇതു വരെ എത്ര പേർക്ക് നോട്ടീസ് നൽകാനായി എന്ന ചോദ്യത്തിനും കൃത്യമായ മറുപടി വകുപ്പിനില്ല. പദ്ധതി സ്ഥാപിച്ചതിൽ 75.42 കോടി കമീഷനായി മാറിയെന്നാണ് പുറത്തു വരുന്ന വിവരം. 232 കോടിയുടെ പദ്ധതിയുടെ കരാർ കെൽട്രോണിനാണ് സർക്കാർ നൽകിയത്. കെൽട്രോൺ ഉപകരാർ നൽകിയതോടെ കമീഷനും വർധിച്ചു. കെൽട്രോൺ സമർപ്പിച്ച പ്രപ്പോസലിൽ ആദ്യം അഞ്ചു വർഷം കൊണ്ട് പദ്ധതിക്ക് ചെലവാകുന്ന 236 കോടിക്ക് പുറമെ, 188 കോടി രൂപ അധികമായി സർക്കാറിന് ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇത്രയും തുക സർക്കാറിന് ലഭിക്കുമെന്ന വിഷയത്തിൽ കെൽട്രോൺ ഉറപ്പൊന്നും നൽകിയിട്ടില്ല. പദ്ധതിയുടെ പ്രവർത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സർക്കാർ പുറത്തിറക്കിയത്. ഒടുവിൽ കോടികൾ മുടക്കിയ പദ്ധതി ഇനി ഉപേക്ഷിക്കാൻ ആവില്ലെന്ന് ഗതാഗത വകുപ്പിന്റെ കുറിപ്പ് പരിഗണിച്ച മന്ത്രിസഭ യോഗം വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകുകയായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *