
Perinthalmanna Radio
Date: 27-04-2023
ഇരുചക്ര വാഹനത്തിൽ 2 പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗത വകുപ്പിന്റെ നീക്കം. ഇതു സംബന്ധിച്ച് ആലോചനയ്ക്കായി 10നു ഗതാഗത മന്ത്രി ഉന്നത തല യോഗം വിളിച്ചു. ഇരുചക്ര വാഹനത്തിൽ 2 പേർക്കു മാത്രമേ യാത്ര ചെയ്യാനാകുവെന്നതു കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥയാണ്.
കേരളത്തിൽ എഐ ക്യാമറ വന്നപ്പോൾ ഇരുചക്ര വാഹനത്തിലെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്കു മൂന്നാമത്തെ യാത്രക്കാരനെന്ന കുറ്റം ചുമത്തിത്തുടങ്ങി. ഇതു വ്യാപകമായി പരാതിക്കിടയാക്കി. നിയമത്തിൽ ഭേദഗതി വരുത്തുന്നതിനു കേന്ദ്രത്തിനു മാത്രമേ സാധിക്കൂ.
12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്കു രക്ഷിതാക്കൾക്കൊപ്പം ഹെൽമറ്റ് വച്ചു യാത്ര ചെയ്യാനുള്ള അനുമതി തേടാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ നിയമ ഭേദഗതിയോ ഇളവോ തേടാനാണ് നീക്കം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
