
Perinthalmanna Radio
Date: 27-04-2023
പെരിന്തൽമണ്ണ: നഗരസഭാ പ്രദേശത്തുണ്ടാകുന്ന മാലിന്യത്തെപ്പറ്റി പഠനം നടത്താൻ തീരുമാനം. കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി.) നിർദേശപ്രകാരം നഗരസഭയിലെ വീടുകൾ, സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെ മാലിന്യമാണ് പഠനവിധേയമാക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവിന്റെയും മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടിയുടെയും ഭാഗമായാണിത്. ശുചിത്വമിഷന്റെ സാങ്കേതികസഹായത്തോടെ കുറഞ്ഞ വരുമാനമുള്ള 35 വീടുകളിലെയും ഉയർന്ന വരുമാനമുള്ള 35 വീടുകളിലെയും എട്ടുദിവസത്തെ മാലിന്യമാണ് സാമ്പിൾ പരിശോധനയ്ക്കായി അയക്കുക. ഇതിനായി നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ജെ.എച്ച്.ഐ. ദീനു, ഹരിതകർമസേന കോ-ഓർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തി. പ്രവർത്തനങ്ങൾക്കായി 50,000 രൂപ ചെലവഴിക്കുന്നതിനായി അനുമതിനൽകി. അമൃത് രണ്ട് പദ്ധതിയിൽ നഗരസഭയിലെ 13 കുളങ്ങൾ നവീകരിക്കുന്നതിന് എൻജിനിയറിങ് വിഭാഗം തയ്യാറാക്കിയ 89 ലക്ഷം രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട് അംഗീകരിച്ച് അമൃതിലേക്ക് അയച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
